Advertisment

അബുദാബി മലയാളീ സമാജം നാടകമത്സരം പുരോഗമിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളീ സമാജം നാടകോത്സവത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് (09-11-18) സുരേഷ്ബാബു ശ്രീസ്ഥ രചന നിര്‍വഹിച്ച് ഷിനില്‍ സംവിധാനം ചെയ്ത മക്കള്‍ കൂട്ടം എന്ന നാടകം അരങ്ങേറി.

Advertisment

മണ്‍മറഞ്ഞ പ്രശസ്ത എഴുത്തുകാരന്‍ ടി.വി കൊച്ചു വാവയുടെ പെരുംകളിയാട്ടം എന്ന നോവലിലെ മണ്ണാംപതമണ്ണ്, ഓംപ്രാശ് വാത്മീകിയുടെ എച്ചില്‍ എന്ന കൃതി ബൈജു എന്ന ചക്‌ളിയ മൂപ്പന്റെ ജീവിതവും സമന്വയിച്ച് അരങ്ങിലെത്തുന്ന ഒരു ദളിത് രംഗാവതരണമാണ് മക്കള്‍കൂട്ടം.

publive-image

കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മണ്ണമാം പതിയിലെ ചകളിയ സമുദായത്തില്‍ പെട്ട മനുഷ്യരുടെ മിത്തും ജീവിതവും പ്രണയവും രതിയും ആത്മീയതയും പകയും എല്ലാം ചേര്‍ത്തു വെച്ച് ഒരു മണ്ണിനെയും അവിടുത്തെ ജനതയെയും പുതിയ കാലത്തിന്റെ ഓര്‍മ്മകളുടെ അടരുകളിലേക്ക് അടുക്കി വെക്കുന്ന രീതിയാണ് നാടകം അവലംഭിക്കുന്നത്.

ഭാഷയും, വേഷവും, പ്രയോഗവും എല്ലാം മണ്ണാംപതിയുടേതാണ്. തമ്മാശ്ശി എന്ന ചക്‌ളിയന്റെയും അവന്റെ ഭര്യ ലച്ച്മ്മി യുടെയും - ഇരുവരും പ്രാണണെപ്പോലെ സ്‌നേഹിക്കുന്ന കമ്മാച്ചിയുടെ കളിക്കൂട്ടുകരാനായ മാരിമുത്തുവിന്റെയും ജീവിതത്തിലൂടെയാണ് നാടകം വികസിക്കുന്നത്.

വയല്‍ക്കൂട്ടം, ദുരൂഹത നിറഞ്ഞ കുന്നം പാടാരിക്കുന്നിലെ കരിമ്പാറയും - കൃഷി മണ്ണും, ചക്‌ളിയ ചാളയുമെല്ലാം രംഗവേദികളായി മാറും. അവിടെ അയിത്തവും, അടിമത്തവും, ജാതിയും, ചൂഷണവും, പെണ്ണിന്റെ മാനവും എല്ലാം വിവിധ രീതിയില്‍ നാടകം അടയാളപ്പെടുത്തുന്നു.

publive-image

അവരുടെ ഗോത്രസംഗീതവും, ആചാരങ്ങളും, നമ്മള്‍ക്കിടയിലേക്ക് അരിച്ചിറങ്ങുമ്പോള്‍ നമ്മള്‍ അപരിചിതമെന്ന് കരുതുന്ന ആ ഗോത്ര വര്‍ഗ്ഗത്തെ കേവലം അക്കാദമിക്ക് പാഠങ്ങളായി ഒരു തലമുറയെ പഠിപ്പിക്കുന്നു. പാഠം ഒന്ന് ചക്‌ളിയന്‍.

2008 കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേച്വര്‍ നാടക മത്സരത്തില്‍ രചന, സംവിധാനം, നടന്‍, നടി എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ ഈ നാടകം നമ്മുടെ സമൂഹം ആവശ്യപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

അടുത്ത നാടകം 13-11-18 നു മലങ്കര തിയേറ്റെഴ്സ് അവതരിപ്പിക്കുന്ന ജാക്സണ്‍ മാത്യു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇരുണ്ട സിംഹാസനങ്ങള്‍ എന്ന നാടകം അരങ്ങേറും.

Advertisment