Advertisment

നക്‌സാസ്‌ യുഎഇ കാർണിവൽ ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ: തൃശൂർ നാട്ടിക സ്വദേശികളുടെ യു എ ഇ പ്രവാസി കൂട്ടായ്മാ യായ നക്‌സാസ്‌ ഒരുക്കിയ കാർണിവൽ യു എ ഇ യിലെ കണ്ടാൽ നഗരമായ കൽബയിലെ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ നടന്നു. ഗതകാല സ്മരണകളെ ഉണർത്തുന്നതും പുതു തലമുറയ്ക്ക് അന്യം നിന്ന് പോയി കൊണ്ടിരിക്കുന്നതു മായ ഗ്രാമീണ നിഷ്കളങ്ക ഉണർത്തുന്ന നാടൻ കളികളും മത്സരങ്ങളും പുത്തൻ അനുഭവമായി മാറി.

Advertisment

publive-image

സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം മത്സങ്ങൾ സംഘടിപ്പിച്ചു. ഗാനമേള , ഫുട്ബാൾ ,വോളിബാൾ , ഷട്ടിൽ ബാട്മിന്ടന് , തുടങ്ങിയ കല കായിക ഇനങ്ങൾ പരിപാടിക്ക് മിഴിവേകി. യു എ ഇ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുക്കണക്കിനാളുകൾ എത്തിയിരുന്നു. വാഹന സൗകര്യവും രുചികരമായ ഭക്ഷണവും ഏർപ്പെടുത്തിയിരുന്നു.

കൂട്ടായ്മയുടെ മുഖ്യ റാസ്ഖാധികാരി യും നാട്ടിക സ്വദേശിയയുമായ ലുലു ഗ്രൂപ് മാനേജിങ് ഡയറക്ടർ എം എ യൂസുഫലി ആശംസകൾ അ ർപ്പിച്ചു കൊണ്ടുള്ള സന്ദേശം ചടങ്ങിൽ വായിച്ചു. പ്രസിഡന്റ് സജ്ജാദ് നാട്ടിക, സെക്രട്ടറി രാജു, ട്രഷറർ സൈനുദ്ധീൻ നാട്ടിക, ലാൽ ഐ പി, , മുരളി ഐ പി , തുടങ്ങിയവർ നേതൃത്വം നൽകി. ഒരു നവ്യാനുഭാവമാണ് പങ്കെടുത്തവർക്ക് സമ്മാനിച്ചത്.

Advertisment