Advertisment

നിയാർക്ക് അബുദാബി 'അമ്മക്കൊരുമ്മ' ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി & റിസർച്ച് സെന്റർ (നിയാർക്ക്) അബു ദാബി ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ സംഗമം 'അമ്മക്കൊരുമ്മ' അബുദാബി കേരള സോഷ്യൽ സെന്റ റില്‍ നടന്നു. മുഖ്യാതിഥിയായ ഡോ. എ. വി. അനൂപ് ഉദ്ഘാടനം ചെയ്തു.

Advertisment

കുട്ടികള്‍ക്കായി കളറിംഗ്, പെയിന്റിംഗ് മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസ്സ്, നൃത്ത - നൃത്യങ്ങള്‍, മിമിക്രി, ഗാനമേള തുടങ്ങിയ കലാ പരിപാടികൾ, പൊതു സമ്മേളനം അടക്കം വൈവിധ്യമാര്‍ന്ന രീതി യിലാണ് 'അമ്മക്കൊരുമ്മ' സംഘടിപ്പിച്ചത്.

publive-image

വൃദ്ധ സദനങ്ങൾ പെരുകി വരുന്ന പുത്തൻ സംസ്കാരത്തിൽ ബോധ വൽക്കര ണത്തി ന്റെ ഭാഗ മായി നെസ്റ്റ് ജനറൽ സെക്രട്ടറി ടി. കെ. യൂനുസ് 'അമ്മയ്ക്കൊരുമ്മ' എന്ന വിഷയ ത്തിൽ ആമുഖ പ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരി ബഷീർ ഇബ്രാഹിം നിയാർക്ക് അബു ദാബി ചാപ്റ്ററിനെ പരിചയപ്പെടുത്തി.

ജന്മ വൈകല്യങ്ങൾ എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം പ്രതിരോധിക്കാം എന്ന വിഷയം ഡോ. ഷഹദാദ് അവതരിപ്പിച്ചു. എഴുത്തു കാരനും വാഗ്മി യുമായ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ജീവ കാരുണ്യ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

publive-image

സംഗീത കൂട്ടായ്മ യായ 'സപ്ത സ്വര രാഗ ലയ' അവതരിപ്പിച്ച ഗാനമേള, ഫിലിം ഈവന്റ് കലാകാരന്മാരുടെ വിവിധ നൃത്തങ്ങള്‍, അൻസാർ വെഞ്ഞാറമൂട് അവതരിപ്പിച്ച മിമിക്രി - സ്പോട്ട് ഡബ്ബിംഗ് എന്നിവ പരിപാടിക്ക് മിഴിവേകി. മല്‍സരങ്ങളില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും സാക്ഷ്യ പത്രങ്ങളും ട്രോഫിയും വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. റാസ്‌ അൽ ഖൈമ പോലീസ് അവാർഡ് നേടിയ അൻസാർ കൊയിലാണ്ടിയെ ചടങ്ങിൽ ആദരിച്ചു.

നിയാര്‍ക്ക് ജനറല്‍ സെക്രട്ടറി ജയകൃഷ്ണൻ, മറ്റു ഭാരവാഹി കളായ സുരേഷ്, സയ്ദ് ജി. എം., അൽ ജാബിർ, താഹ ബഹസ്സൻ, നബീൽ അബ്ദുൽ, ശരീഫ് തങ്ങൾ എന്നിവർ പരി പാടികൾക്ക് നേതൃത്വം നല്‍കി. പൂർണ്ണിമ ജയകൃഷ്ണൻ, നൗഷാദ് കൊയിലാണ്ടി, ഹാരിസ് തുടങ്ങിയവർ ചിത്ര രചനാ മത്സരങ്ങൾ നിയന്ത്രിച്ചു.

നിയാർക്ക് അബുദാബി ചാപ്റ്റർ പ്രസിഡണ്ട് ആദർശ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ സാദത്ത് നന്ദിയും പറഞ്ഞു.

Advertisment