Advertisment

പൗരത്വ ബില്ലിലെ വിവേചനത്തിനെതിരായി പോരാട്ടം തുടരും: പത്മജ വേണുഗോപാൽ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ :  ഭാരതത്തിലെ അവസാനത്തെ കോൺഗ്രസ് കാരന്റെ നെഞ്ചിലെ ജീവന്റെ തുടിപ്പ് നിലക്കുന്നതു വരെ ഇന്ത്യുയുടെ ആത്മാവിനു മുറിവേൽപ്പിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് കെ പി സി സി ജനറൽ സ്ക്രെട്ടറിയും കെ ടി ഡി സി മുൻ ചെയർപേഴ്സണുമായ പത്മജ വേണുഗോപാൽ പറഞ്ഞു.

Advertisment

സഹിഷ്ണുത യുടെ പ്രതീകമായ യു എ ഇ മറ്റ് പല രാജ്യങ്ങൾക്കും മാതൃകയാണ്. പ്രവാസികൾക്ക് ഈ രാജ്യം നൽകുന്ന സുരക്ഷിതത്വവും ആദരവും സ്വാതന്ത്ര്യവും എടുത്തു പറയേണ്ടതാണ്. ഭാരത സർക്കാർ കഴിഞ്ഞ ദിവസം പാസാക്കിയെടുത്ത പൗരത്വബില്ലിനു മതത്തിന്റെ നിറം നൽകിയത് .

publive-image

അംഗീകരിക്കാനാവില്ല. ദൈവ വിശ്വസിയല്ലാത്ത നെഹ്രുവും വിശ്വസിയായ കെ കരുണാകരനും എല്ലാവരെയും ഒന്നിച്ചു ചേർത്ത് പിടിച്ചവരാണെന്നും ആ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും അവർ തുടർന്ന് പറഞ്ഞു. കോൺഗ്രസ് ഭരണത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അടക്കമുള്ള എല്ലാ ജനവിഭാഗങ്ങളും സുരക്ഷിതരും നിർഭയറം സംതിർപ്പിതരുമായിരുന്നു .

ഇന്നവർ വലിയ ആശങ്കയിലാണ്. മതേതരത്വവും ജനാധിപത്യവുമാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശില . കോൺഗ്രസ് പതിറ്റാണ്ടുകൾ കാത്തു സൂക്ഷിച്ച രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ വെള്ളം ചേർത്ത് വിഭാഗീയതയുടെ വിത്ത് മുളപ്പിക്കാൻ ശ്രമിക്കുന്നവരെ ചെറുത്തു തോൽപ്പിക്കണമെന്നും അവർ പറഞ്ഞു.

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച യു എ ഇ യുടെ 48 മാതു ദേശീയ ദിനാഘോഷങ്ങളുടെ സമാപനവും ഇൻകാസ് മലബാർ മേഖല കുടുംബ സംഗമവും ഉത്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു. അവർ. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി ആർ സതീഷ് കുമാർ അധ്യക്ഷനാനായിരുന്നു.

സംസ്ഥാന പ്രസിഡന്റ് കെ സി അബൂബക്കർ ആമുഖ പ്രസംഗം നടത്തി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ മുഖ്യ പ്രഭാഷകനായിരു ന്നു. ,

വൈസ് പ്രസിഡന്റ് എൻ പി രാമചന്ദ്രൻ, ഫുജൈറ പോലീസ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ റാഷിദ് ബിൻ സായിദ് കെ എം സി സി പ്രസിഡന്റ് മുബാറക് കോക്കൂർ, തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് ട്രഷറർ നാസർ പാണ്ടിക്കാട് മുഖ്യാതിഥി ക്കു ഉപഹാരവും സെക്രട്ടറി യൂസുഫലി ബൊക്കെയും നൽകി. വനിതാ വിഭാഗത്തിന് വേണ്ടി സെൽവ ഹംസ ഷാൾ അണിയിച്ചു.

മലബാർ മേഖലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി മാരായ , അബ്ദുൽ സമദ്, അബ്ദുൽ മനാഫ് ജില്ലാ പ്രസിഡന്റ് മാരായ ഫിറോസ് കോഴിക്കോട് ,സുബൈർ ലപ്പുറം, നാസർ പറമ്പൻ പാലക്കാട്,മുഷ്താഖ് കാസർഗോഡ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹംസ പി സി സ്വാഗതവും, സെക്രട്ടറി ജിതേഷ് നമ്പറോൻ നന്ദിയും പാഞ്ഞു.

മലബാർ മേഖലയൽ നിന്നുള്ള പാരമ്പര്യ കലാപരിപാടികൾ ശ്രദ്ധേയമായി . ഒപ്പന,മാർഗം കളി, സിനിമാറ്റിക് ഡാൻസ് , ശാസ്ത്രീയ നൃത്തം, നാടൻ നൃത്തം, ഗാനമേള മിമിക്രി , റാഫിൾ , തുടങ്ങി കലാപരിപാടികൾ സംഗമത്തിന് മികവേകി. കാലസദനം സേതു മാസ്റ്റർ , ശ്രീമതി ഷീജ സേതു മാസ്റ്റർ തുടങ്ങിയവർ കലാപരിപാടികൾ നിയന്ത്രിച്ചു.

Advertisment