Advertisment

പള്ളിക്കൽ അൻസാരിക്ക് ഒർമ്മക്കുറിപ്പുമായ് സൗഹൃദ കൂട്ടായ്മ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:   കലാ സംസ്കാരിക കായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന പളളിക്കൽ അൻസാരിയ്ക്കു 'ഓർമ്മക്കുറിപ്പു' എന്ന അനുസ്മരണം സംഘടിപ്പിച്ച് ഷാർജയിലെ സൗഹൃദ കൂട്ടായ്യ.

Advertisment

കഴിഞ്ഞ 20 വർഷകാലമായ് കലാ സാംസ്ക്കാരിക രംഗങ്ങളിൽ അൻസാരിയുമായ് സഹകരിച്ച് പ്രവർത്തിച്ചിരുന്ന സുഹൃത്തുക്കളാണ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ 19.09.19 വ്യാഴാഴ്ച വൈകീട്ട് കൂട്ടായ്മ സംഘടിപ്പിച്ചത്.

publive-image

ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് ഈ. പി. ജോൺസൺ, ട്രഷറർ കെ. ബാല കൃഷ്ണൻ, ഇൻകാസ് ആകറ്റിങ്ങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ, ജന. സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി തുടങ്ങിയവർ പള്ളിക്കൽ അൻസാരിയുടെ പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തി സംസാരിച്ചു.

സൗഹൃദ കൂട്ടായ്മക്ക് നേതൃത്വം നല്കിയ പ്രഭാകരൻ പന്ത്രോളി ആമുഖപ്രസംഗം നടത്തി. അൻസാരിയുടെ പ്രവർത്തനങ്ങൾ നിസ്വാർത്ഥവും ആത്മാർത്ഥത നിറഞ്ഞതുമായിരുന്നെന്ന് പ്രാസംഗീകർ വിലയിരുത്തി. ബാബു വർഗ്ഗീസ്, അബ്ദുൾ മനാഫ്, ചന്ദ്രപ്രകാശ് എടമന, അബ്ദുൾ മജീദ്, പി. ആർ. പ്രകാശ്, റജി ചെറിയാൻ, മണിലാൽ തുടങ്ങിയവർ അൻസാരിയെ അനുസ്മരിച്ചു.

Advertisment