Advertisment

അബുദാബിയിൽ തൊഴിലാളി ക്യാമ്പിൽ നിത്യോപയോഗ സാധനങ്ങളും ഭക്ഷണ സാധനങ്ങളുമായി പയസ്വിനി കാസർഗോഡ്

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  പത്തു മാസക്കാലമായി ജോലിയും ശമ്പളവും ഇല്ലാതെ മുസ്സഫയിൽ ഉള്ള ലേബർ ക്യാമ്പിൽ ദുരിതമനുഭവിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള മുന്നൂറോളം തൊഴിലാളികൾക്ക് പുണ്യ റമ്ദാൻ മാസത്തിൽ ഭക്ഷണ സാധനങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്ത് കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ പയസ്വിനി കാസർഗോഡ്.

Advertisment

publive-image

അരി , പച്ചക്കറികൾ, ചായപ്പൊടി, പാൽപ്പൊടി , പേസ്റ്റ് തുടങ്ങി ഒരു ക്യാമ്പിലേക്ക് വേണ്ട എല്ലാവിധ സാധങ്ങളും കൂട്ടായ്മ നൽകുകയുണ്ടായി.

publive-image

അബുദാബിയിൽ ജോലി ചെയ്യുന്ന കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയാണ് പയസ്വിനി കാസർഗോഡ് പത്രത്തിൽ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് അറിഞ്ഞ പയസ്വിനി ഭാരവാഹികൾ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച സാധനങ്ങളും അവർ നൽകിയ തുകയും കൂടിയാണ് ഏകദേശം പതിനഞ്ചു ദിവസത്തേക്ക് വേണ്ട സാധനങ്ങൾ എത്തിച്ചത്.

publive-image

Advertisment