Advertisment

പി സി എഫ് യുഎഇ മഅദനി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: 'അനീതിയുടെ വിലങ്ങഴിക്കൂ, മഅദനിയുടെ ജീവൻ രക്ഷിക്കൂ' എന്ന ശീർഷകത്തിൽ പി.സി.എഫ്. യു.എ.ഇ. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പി.സി.എഫ്. ദുബായ് കമ്മിറ്റി മഅദനി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

ദുബായ് മലബാർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ഡി.പി. സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് തലശ്ശേരി ഉത്‌ഘാടനം ചെയ്‌തു. പി.സി.എഫ്. ദുബായ് കമ്മിറ്റി പ്രസിഡണ്ട് ആഫിഖ് അലി ചാമക്കാലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.

publive-image

രണ്ടു പതിറ്റാണ്ടിലധികമായി കടുത്ത നീതി നിഷേധം നേരിടുന്ന പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ വിചാരണ വേഗത്തിലാക്കാനും മതിയായ ചികിത്സ ലഭ്യമാക്കാനും കക്ഷി രാഷ്ട്രീയ ഭേദമന്യ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിന്ന് പോരാടണമെന്ന് വിവിധ കക്ഷികളെ പ്രതിനിധീകരിച്ചു ഐക്യദാർഢ്യ പ്രഭാഷണം നടത്തിയ പ്രതിനിധികൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു.

publive-image

പ്രവാസി ഇന്ത്യ യു.എ.ഇ. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അബുല്ലൈസ് എടപ്പാൾ, അംബേദ്‌കർ ഇനൊവേറ്റിവ് പ്രതിനിധി തോമസ് കോട്ടയം, ഐ.എം.സി.സി. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞാവൂട്ടി ഖാദർ, കല ദുബായ് സംസ്ഥാന സമിതി അംഗം സൈനുൽ ആബിദീൻ, പി.സി.എഫ്. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ഹാജി അടൂർ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റാഷിദ് സുൽത്താൻ, പി.സി.എഫ്. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ അസീസ് ബാവ , മൻസൂർ അലി , പി.സി.എഫ്. ദുബായ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് മഅറൂഫ് തുടങ്ങിയർ പ്രസംഗിച്ചു. സൈതലവി പൈങ്ങാട്ടിരി സ്വാഗതവും റഹീസ് കാർത്തികപ്പള്ളി നന്ദിയും പറഞ്ഞു.

Advertisment