Advertisment

പി.സി.എഫ്. ദുബായ് കമ്മിറ്റി ഭാരവാഹികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്.) ദുബായ് കമ്മിറ്റിയുടെ 2020പ്രവർത്തനന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

ദുബായിൽ നടന്നവാർഷിക ജനറൽ ബോഡിയിലാണ് മുഹമ്മദ് മഅ്റൂഫ് പ്രസിഡണ്ടായും ഷിബു ചുങ്കംസെക്രട്ടറിയായും ആഫിഖ് അലി ചാമക്കാല ട്രഷററായും പുതിയ കമ്മിറ്റിയെതിരഞ്ഞെടുത്തത്.

publive-image

മറ്റു ഭാരവാഹികൾ യദാക്രമം മുഈനുദ്ദീൻ ചാവക്കാട്, ഹകീംവാഴക്കാലായി, ഷാഫി വി.ടി. കോട്ടക്കൽ (വൈസ് പ്രസിഡണ്ട്) ഷബീർ അകലാട്, റഹീംആലുവ, അസീസ് സേട്ട് തൃത്താല (ജോയിൻറ് സെക്രട്ടറി), അസീസ് ബാവ തിരുവമ്പാടി,റഹീസ് കാർത്തികപ്പള്ളി (നാഷണൽ കൗൺസിൽ അംഗങ്ങൾ) മുജീബ് പൊന്നാനി,

സൈതലവി പട്ടാമ്പി, ഇസ്മായി ആരിക്കാടി, അമീർ കോഴിക്കര, സുബൈർ വർക്കല, ഉമർ ചാലിശ്ശേരി,ഷബീർ കൈപ്പമംഗലം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ അംഗീകാരത്തോടെയാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പി.സി.എഫ്. കേന്ദ്ര നിരീക്ഷകൻ ഷംനാദ് പുതുക്കുറിച്ചി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പി.ഡി.പി. കാസർഗോഡ് ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുംതല, പി.ടി.യു.സി. സെക്രട്ടറിയറ്റ് അംഗം യൂനുസ് തളങ്കര എന്നിവർ സന്നിഹിതരായിരുന്നു.

Advertisment