Advertisment

രണ്ടു കുടുംബങ്ങൾക്കു തണലായി പെരിയ സൗഹൃദ വേദി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  യു എ ഇയിൽ പതിനഞ്ചു വര്ഷം പിന്നിട്ട കാസർഗോഡ് ജില്ലയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദി നിർധനരായ രണ്ടു കുടുംബങ്ങൾക്ക് നല്കുന്ന വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ കാസറഗോഡ് ജില്ലാ കളക്ടർ നിർവഹിക്കും.

Advertisment

കഴിഞ്ഞ പതിനാറു വർഷമായി യു എ ഇ യിലും നാട്ടിലും വിവിധങ്ങളായ ജീവ കാരുണ്യ പ്രവർത്തങ്ങൾ ചെയ്തു വരുന്ന പെരിയ സൗഹൃദ വേദിയുടെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ സ്വാന്തനം പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമിച്ചു നല്കുന്നത്. പെരിയ വില്ലേജിലെ ഇരുപതു സന്നദ്ധ സംഘടനകളിൽ നിന്നു ഗ്രാമ പഞ്ചായത്തു അംഗങ്ങളിൽ കിട്ടിയ അമ്പതു അപേക്ഷകളിൽ നിന്നാണ് ഏറ്റവും അർഹരായ രണ്ടു പേരെ തെരെഞ്ഞെടുത്തത്.

publive-image

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുടങ്ങിയ നിർമാണ പ്രവർത്തികൾ അഞ്ചു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു. ബേബി, ശ്യാമള എന്നി രണ്ടു പേർക്കാണ് വീടുകൾ നൽകുന്നത് . ഇതിൽ ഒരു വീട് സൗഹൃദ വേദി അംഗം ഷനോജ് പെരിയ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത് .

പെരിയ വില്ലേജിലെ ഇരുപതു സന്നദ്ധ സംഘടനകളിൽ നിന്നും വാർഡ് അംഗങ്ങളിൽ നിന്നും കിട്ടിയ അമ്പതു അപേക്ഷകളിൽ നിന്നാണ് ഏറ്റവും അർഹരായ ബേബി മഞ്ഞട്ട, ശ്യാമള കനിംകുണ്ടു എന്നി രണ്ടുപേരെ തെരെഞ്ഞെടുത്തത് എന്ന് ഭാരവാഹികൾ പറഞ്ഞു. സൗഹൃദ വേദിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ആഗസ്റ്റിൽ നിർമാണ പ്രവർത്തികളുടെ ഉൽഘടനം കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ഗോപകുമാർ ആണ് നിർവഹിച്ചത് .

രണ്ടു വീടുകൾ നിർമിച്ചു നൽകുക വഴി പെരിയ സൗഹൃദ വേദി മറ്റു പ്രവാസ സംഘടനകൾക്ക് മാതൃകയായി മാറിയിരിക്കുകയാണ് . എല്ലാവർഷവും പറ്റുമെങ്കിൽ ഓരോ വീട് നിർധനരായ കുടുംബങ്ങക്കു നൽകുവാനാണ്‌ സൗഹൃദവേദിയുടെ തീരുമാനം എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment