Advertisment

പിറവം എന്‍ ആര്‍ ഐ അസോസിയേഷൻ 'പിറവി 2019' ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജാ:  പിറവം എന്‍ ആര്‍ ഐ അസോസിയേഷൻ 'പിറവി 2019' ജനുവരി 25നു വൈകുന്നേരം 5 മണിക്ക് ഷാർജാ പാകിസ്ഥാൻ ഓഡിറ്റോറിയത്തിൽ പിറവം നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ അജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സ്വാഗതം അസോസിയേഷൻ സെക്രെട്ടറി വിനോദ് ചന്ദേലിയും. മുഖ്യ പ്രഭാഷണം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നടത്തി ആശംസകൾ അറിയിച്ചുകൊണ്ട് സ്കൈ ജുവലറി ചെയർമാൻ ബാബു ജോൺ, റോബിൻ മാത്യു, സാജു നരേക്കാട്ടു, റോയി ചാലപ്പുറം, ടോമി ജോൺ, അജോ ജോർജ്, മനോജ്‌ കളംപൂർ ജോജി മണ്ടോ ത്തിൽ തുടങ്ങിയവർ സംസാരിച്ചു.

publive-image

2012ൽ ഈ സംഘടനയുടെ ഉൽഘാടനം നിർവഹിച്ചതും അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയ സാബു കെ ജേക്കബ് ആയിരുന്നു. ചടങ്ങിൽ ഏറ്റവും മികച്ച ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കകുകയും ചെയ്തു.

publive-image

2012 മുതൽ ഈ സംഘടനയുടെ ഭാരവാഹികളായിരുന്ന ജേക്കബ് ബോബൻ, അജു ഫിലിപ്പ്, റോബിൻ മാത്യു, തമ്പി നരേക്കാട്ടു, വിനോദ് ചന്ദേലി, റോയി ചാലപ്പുറം ജോസഫ് ഉതുപ്, മണിക്കുട്ടൻ, സന്തോഷ്‌ നായർ, എല്ലാവരെയും രാജീവ് ഗാന്ധി കൾച്ചറൽ ഫോറം സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.

തുടർന്ന്. 40 വർഷം പ്രവാസിയായി പൂർത്തീകരിച്ച അസോസിയേഷന്റെ രക്ഷാധികാരി കൂടിയായ സാജു നരെകാട്ടിനെ ആദരിക്കുകയും ചെയ്തു. തുടർന്ന് കലാസന്ധ്യയും അരങ്ങേറി.

Advertisment