Advertisment

പാലാ പോരിനിടെ ജോസഫും ജോസ് കെ മാണിയും ഉള്‍പ്പെടെ കേരളാ കോണ്‍ഗ്രസ് നേതാക്കളെല്ലാം ദുബായില്‍. ഐക്യ നീക്കവുമായി പി സി തോമസും !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  പാലാ പോരിനിടെ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ദുബായില്‍. ഇവിടെ നടക്കുന്ന എ കെ സി സി ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പി ജെ ജോസഫ്, ജോസ് കെ മാണി, തോമസ്‌ ചാഴികാടന്‍, പി സി തോമസ്‌, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവരൊക്കെ ദുബായിലെത്തിയിരിക്കുന്നത്.

Advertisment

publive-image

ദുബായില്‍ കേരളാ കോണ്‍ഗ്രസുകളുടെ ഐക്യം ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ തന്നെ പി സി തോമസ്‌ എക്സ് എം പി വ്യക്തമാക്കിയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷത്തെ പി ടി ചാക്കോ അനുസ്മരണ സമ്മേളനത്തില്‍ വച്ച് കേരളാ കോണ്‍ഗസുകളുടെ യോജിപ്പിന് മുന്‍കയ്യെടുക്കാന്‍ കെ എം മാണി തന്നെ ചുമതലപ്പെടുത്തിയതായാണ് പി സി തോമസിന്റെ വാദം.

publive-image

അതേസമയം, അനുനയത്തിനുള്ള ചില ചര്‍ച്ചകള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പക്ഷേ, പാലാ ഉപതെരഞ്ഞെടുപ്പോടെ കൂടുതല്‍ അകന്ന ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങളെ വീണ്ടും ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നത് ശ്രമകരമായ ദൌത്യമായിരിക്കും.  എന്നാല്‍ പി സി തോമസിന്റെ അനുനയ നീക്കങ്ങള്‍ക്ക്‌ കാര്യമായ പ്രതികരണം ഉണ്ടാകുക സാധ്യമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisment