Advertisment

ക്വത്വ കേസ്സ് : നീതി നടപ്പാക്കിയവർക്കും പോരാടിയവർക്കും അഭിവാദ്യങ്ങൾ - പി കെ അന്‍വര്‍ നഹ

New Update

മ്മുകശ്മീരിലെ, ക്വത്വഗ്രാമത്തിലെ നാടോടിബാലിക എട്ട് വയസ്സുകാരിയുടെ ബലാല്‍സംഗക്കൊലയുടെ വിധിപ്രസ്താവം നീതിന്യായക്കോടതിയുടെ അന്തസ്സുയർത്തുകയും നരാധമന്മാര്‍ക്കുള്ള മുന്നറിയിപ്പായി മാറുകയും ചെയ്തിരുന്നു.

Advertisment

രാജ്യമനഃസാക്ഷിയെ കിടിലം കൊള്ളിച്ച ആ ദാരുണസംഭവത്തിനുത്തരവാദികളായവരെ പ്രലോഭനങ്ങൾക്കും ഭീഷണികള്‍ക്കും വഴങ്ങാതെ,നിരന്തരസമ്മര്‍ദ്ദങ്ങളുണ്ടായിട്ടും അതിനൊന്നും നിന്ന്കൊടുക്കാതെ കേസ് രജിസ്റ്റര്‍ ചെയ്ത പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും തന്റേടവും ധൈര്യവും കാണിച്ച ക്രൈംബ്രാഞ്ച് പോലീസും അവർ സമർപ്പിച്ച കുറ്റപത്രവും തെളിവുകളും ഫയലില്‍ സ്വീകരിച്ച് കേസ്സ് നടത്തിപ്പില്‍ നീതി കാണിച്ച് വിധി പുറപ്പെടുവിക്കുകയും ചെയ്ത പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയും ജഡ്ജിയും എന്ത്കൊണ്ടും പ്രശംസയര്‍ഹിക്കുന്നുവെന്ന് പി കെ അന്‍വര്‍ നഹ.

publive-image

രാജ്യത്തെ ജനാധിപത്യസംവിധാനത്തിലും ജുഡീഷ്യറിയിലുമുള്ള സമൂഹത്തിന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ വിധി.

ബക്കര്‍വാല്‍ മുസ്ലിം നാടോടിസമുദായ്തെ രസന ഗ്രാമത്തില്‍നിന്നും ആട്ടിയോടിക്കാനായി എട്ട് വയസ്സുള്ള പിഞ്ചുബാലികയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ തടഞ്ഞ് വെച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്രൂരമായി കൊന്ന്കളഞ്ഞ ശേഷം കാട്ടിലുപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിഞ്ചു ശരീരമാണ് കേസിനാസ്പദമായത്. മയക്കു മരുന്ന് നല്‍കിയും ഭക്ഷണം കൊടുക്കാതെയും അവശയാക്കി, കാമവെറി തീർത്തശേഷം കഴുത്ത്ഞെരിച്ച്, തല കല്ല്കൊണ്ടിടിച്ച് വികൃതമാക്കി കൊല്ലുകയും പൈശാചികകൃത്യം നിര്‍വ്വഹിച്ച് ആഹ്ലാദിച്ചു നടക്കുകയും ചെയ്ത മുഴുവൻ പ്രതികള്‍ക്കും വധശിക്ഷയായിരുന്നു രാഷ്ട്രസമൂഹം ആഗ്രഹിച്ചിരുന്നത്.

എന്നാലും വിധി പറഞ്ഞുകൊണ്ട് ജഡ്ജി നടത്തിയ നിരീക്ഷണം കപടദേശഭക്തിക്കാരെയും വംശീയവെറി മൂത്ത രാഷ്ട്രീയക്കാരെയും തുറന്ന് കാണിക്കാനും മനുഷ്യ പിശാ ചുക്കളെയും ചങ്ങലക്കിടാനുമുള്ള ഒരു പ്രചോദനമായി മാറിയിരിക്കുന്നു.

രാജ്യം ഉറ്റുനോക്കിയ കേസില്‍ ആദ്യാവസാനം വരെ ഇരയുടെ കുടുംബത്തോടൊപ്പം നിന്ന മുസ് ലിംലീഗ് പാര്‍ട്ടിക്കും നേതാക്കളായ സയ്യിദ്‌ ഹൈദരലി ശിഹാബ്തങ്ങള്‍, പ്രൊഫ:കെ എം ഖാദര്‍മൊയ്തീന്‍, പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ്‌ സാദിഖ്‌അലി ശിഹാബ്തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീർ, പി. വി. അബ്ദുൽ വഹാബ്, സയ്യിദ് മുനവ്വറലി ശിഹബ്തങ്ങൾ നിര്‍ധന കുടുംബത്തിന് സാമ്പത്തിക സഹായമടക്കം സകല പിന്തുണയും നല്‍കിയും മറ്റും നിയമപോരാട്ടത്തില്‍ നിദാന്തജാഗ്രതയോടെ നിലയുറപ്പിച്ച മുസ് ലിം യൂത്ത്ലീഗ് ദേശീയകമ്മിറ്റിക്കും പ്രസിഡന്റ് സാബിര്‍ ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, അഡ്വക്കേറ്റ് ഫൈസല്‍ ബാബു, ഷിബു മീരാന്‍, ഡല്‍ഹിയില്‍ അവരോടൊപ്പംനിന്ന് പിന്തുണച്ച മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്‌, അഭിഭാഷകരായ കെ കെ പുരി, ഹര്‍ഭജന്‍സിംഗ്‌, പെണ്‍കുട്ടിയുടെ പിതാവിന്റെ വക്കീലും മലര്‍കോട്ല സ്വദേശിയും പഞ്ചാബ് മുസ് ലിം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് മുബീന്‍ഫാറൂഖി തുടങ്ങി നിരവധി പേര്‍ അഭിനന്ദനമര്‍ഹിക്കുന്നു - പി കെ അന്‍വര്‍ നഹ പറഞ്ഞു.

Advertisment