Advertisment

ഇനിയൊരു പ്രളയം താങ്ങാന്‍ കേരളത്തിന്‌ കരുത്തില്ല - പി കെ അന്‍വര്‍നഹ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

Advertisment

കാലവര്‍ഷം മഹാപ്രളയമായി രൂപപ്പെടാന്‍ അധികസമയമാവശ്യമില്ല. കഴിഞ്ഞവര്‍ഷം നാം അതനുഭവിച്ചവരാണ്. ഡാമുകള്‍ തുറന്നിട്ടാണെങ്കിലും അല്ലെങ്കിലും കഴിഞ്ഞ കാലവര്‍ഷത്തില്‍ മഹാപ്രളയം നക്കിത്തുടച്ച കേരളത്തിന്റെ അവസ്ഥ നാം കണ്ടതാണ്.

ദുരന്തഭൂമിയില്‍ കഷ്ടതകളുടെ കണ്ണീര്‍കയത്തില്‍ മുങ്ങിതാഴ്ന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും സമാശ്വസിപ്പിക്കാനും കേരളസര്‍ക്കാറിന് ഇത് വരെ കഴിഞ്ഞിട്ടില്ല. വാഗ്ദാനങ്ങൾ മാത്രം ബാക്കിയായി. ആസൂത്രണത്തിലെ അപാകതകള്‍കൊണ്ട്‌ ഇനിയുമൊരു മഹാപ്രളയം കൂടി സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.

ഡാമുകളില്‍നിന്ന് വെള്ളം ഒഴുക്കിവിടുന്നതില്‍ കഴിഞ്ഞ തവണ കാണിച്ച മണിയന്‍ മണ്ടത്തരം ഇക്കുറിയും സംഭവിക്കരുത്. ജലനിരപ്പുയരുന്നത് മനസ്സിലാക്കി കുറേശ്ശെ കുറേശ്ശെ ഷട്ടര്‍ തുറന്നാല്‍ ഒരേമാളത്തില്‍നിന്നും രണ്ട്‌പ്രാവശ്യം പാമ്പ് കടിയേല്‍ക്കുന്നതില്‍നിന്നും കേരളീയര്‍ക്ക് രക്ഷപ്പെടാന്‍ കഴിയും.

36ഡാമുകളും ഒന്നിച്ച്തുറന്നാലേ ഭരണമാകൂ എന്ന് വിചാരിക്കുന്നവരെ നമുക്ക് വിചാരണ ചെയ്യാനും ആവും. മുല്ലപ്പെരിയാറും ഇടുക്കിയുമൊക്കെ ദുര്‍ബലമാണ്. മുന്നറിയിപ്പുകള്‍ പാലിക്കുമ്പോൾ തന്നെ തീരദേശവാസികളുടെ വറുതിയും പട്ടിണിയും കാണാതിരുന്നുകൂട. അവർ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു.

മുന്‍കരുതല്‍ അനിവാര്യമാണ്. കാരണം ഇനിയൊരു മഹാപ്രളയംകൂടി കേരളത്തിന് താങ്ങാനാവില്ല. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുന്ന തടസ്സങ്ങളെ നീക്കം ചെയ്യാൻ നടപടിയുണ്ടാവേണ്ടതുണ്ട്.

ബീഹാറിലും ആസാമിലും മഹാരാഷ്ട്രയിലുമെന്ന് വേണ്ട രാജ്യത്തിന്റെ മിക്ക വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളും മഴക്കെടുതിയിലാണ്.

കൂനിന്മേല്‍കുരു എന്ന് പറഞ്ഞത്പോലെ ആപത്തിന് മേല്‍ ആപത്താണ് അവരനുഭവിക്കുന്നത്. ഒട്ടനവധി ആളുകള്‍ പേമാരിയിലും ഒഴുക്കിലുംപെട്ട് മരണപ്പെട്ടിരിക്കുന്നു. ആ ദുരന്ത ഭൂമിയിലേക്ക് സമാശ്വാസമായി കെ.എം.സി. സി പോലെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ഉണ്ടാവണം.

Advertisment