Advertisment

പ്രവാസികളെ മുഖ്യമന്ത്രി പിന്തുണയ‌്ക്കണം - പുന്നക്കൻ മുഹമ്മദലി

New Update

യുഎഇ:  നവകേരള നിർമാണത്തിന‌് ലോകമാകെയുള്ള മലയാളി പ്രവാസികളുടെ പിന്തുണ ഉണ്ടാകണമെന്ന‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന സ്വാഗതം ചെയ്യുന്നതോടൊപ്പം പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഒട്ടനവധി പ്രവാസികൾ ഉണ്ടെന്നും അവരുടെ കാര്യം ശ്രദ്ധിക്കുവാൻ മുഖ്യമന്ത്രി തെയ്യാറാകണമെന്ന് ഇൻക്കാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി.

Advertisment

publive-image

പ്രവാസി കുടുംബങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ തെയ്യാറാൽ മാത്രമെ അവർക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂവെന്നും ,നിയമത്തിന്റെ നുനമാലകൾ നോക്കിയാണ് നഷ്ടപരിഹാരം നൽകുന്നതെങ്കിൽ പ്രവാസി കുടുംബങ്ങൾക്ക് സഹായം ലഭിക്കില്ലെന്നും ഇൻക്കാസ് ജനറൽ സെക്രട്ടറി പറഞ്ഞു.

മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ജീവൻ പണയംവച്ചാണ‌് പ്രവർത്തിച്ചത‌് അവർക്ക് അർഹമായ അംങ്ങീകാരം നൽകണമെന്നും, പ്രളയത്തിൽ മരിച്ച 486 പേരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്നും , പുനരധിവാസവും പുനർനിർമാണവും സംസ്ഥാന ഖജനാവിനെമാത്രം ആശ്രയിച്ച‌് നടക്കില്ലെന്ന നല്ല ബോധം ഞങ്ങൾക്കുണ്ടെന്നും, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചെതെന്ന് പ്രവാസികൾക്ക് അറിയാമെന്നും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി സഹായഹസ‌്തം ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്നും, അതിൽ പ്രവാസിളുടെ വലിയ പിന്തുണ ഈ നിർണായകഘട്ടത്തിൽ ഉണ്ടാകുമെന്നും, അതോടൊപ്പം നടപ്പിലാക്കുന്ന കാര്യത്തിൽ വരുന്ന ഗൗരവത്തോടെ തന്നെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുമെന്നും അതിനെ രാഷ്ടീയവൽക്കരിക്കരുതെന്നും പുന്നക്കൻ മുഹമ്മദലി വ്യക്തമാക്കി.

Advertisment