Advertisment

പ്രവാസി വോട്ടുകൾ വ്യാപകമായി തിരസ്കരിക്കുന്നു: പുന്നക്കൻ മുഹമ്മദലി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  പുതുതായി ഗൾഫിൽ നിന്നും പ്രവാസി വോട്ട് ചേർക്കാൻ ഓൺലൈനായി നൽകിയ അപേക്ഷകൾ കൃത്യമായ കാരണങ്ങൾ ഇല്ലാതെ തന്നെ റിജക്ട് ചെയ്യുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ടെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.

Advertisment

പാസ്പ്പോട്ട് കോപ്പി, ഫോട്ടോ, വിസയുടെ കോപ്പി ,വീട്ടിലെ ഒരാളുടെ ആധാർ കാർഡിന്റെ യോ, ഇലക്ക്ഷൻ IDകോപ്പിയോ എന്നിവയും, നാടിലെയും, വിദേശ ത്തെയും മേൽവിലാസവും ആണ് പ്രവാസി വോട്ട് ചേർക്കാൻ ആവശ്യമായ രേഖകൾ.

കൃത്യമായരേഖകളും, മേൽവിലാസവും ഉള്ള പല അപേക്ഷകളും ബി. എൽ ഒ മാർ തീർത്തും നിരുത്തരവാദപരമായി തള്ളുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ടെന്നും ഗൾഫ് രാജ്യങ്ങളിലെ സാമൂഹൃ സാംസ്കാരിക സംഘടനകൾ ക്യാമ്പുകൾ നടത്തി പതിനായിര കണക്കിന് പ്രവാസികളാണ് വോട്ടിന് അപേക്ഷിച്ചത്.

publive-image

ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മദിദാന അവകാശം വിനിയോഗിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ പ്രവാസി വോട്ടിന് അപേക്ഷിച്ചവരോടാണ് ബി.എൽ ഒ മാർ വിവേചനം കാണിക്കുന്നത്. ഇതിന്ന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് വളരെ വ്യക്തമാണ്,

പ്രാദേശികമായി വോട്ടർമാരെയും കുടുംബങ്ങളെയു പരിചയമുള്ള ബി.എൽ. ഒ മാർ, യു ഡി എഫ് അനുകൂലികളായ പ്രവാസികളുടെ അപേക്ഷയിലാണ് നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നത്. മുഴുവൻ പ്രവാസികളും എത്രയും വേഗം വോ ടേർസ് ലാസ്റ്റിൽ പേര് ചേർക്കാൻ അപേക്ഷിക്കുകയും, അപേക്ഷ നൽകിയവർ അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും, അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

Advertisment