രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഹുൽ ഗാന്ധി യുഎഇയിലെത്തി

ഗള്‍ഫ് ഡസ്ക്
Friday, January 11, 2019

ദുബായ്:  രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇയിലെത്തി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ടു നാലിനു നടക്കുന്ന സാംസ്കാരികോൽസവത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും.

സാംസ്കാരികോൽസവത്തില്‍ പങ്കെടുക്കുന്ന വോളന്റീയേർസിനുള്ള നിര്‍ദ്ദേശങ്ങള്‍ ചുവടെ;

വോളന്റീയേർസ് സ്റ്റേഡിയത്തിൽ വരേണ്ട സമയം 10.00 am. ഓറിയന്റഷന് & ഡ്യൂട്ടി വിവരണവും , ഉത്തരവാദിത്യ വിഭജനവും 10.55 വരെ. 11.00 മണിക്ക് ജുമാ പ്രാർത്ഥന ബ്രേക്ക്. 1.35 pm വീണ്ടും ഒത്തു ചേരുന്നു അവരവരുടെ ജോലി പോയിന്റിലേക്ക് നീങ്ങുന്നു. ഗേറ്റ് ഓപ്പൺ 2.00 pm . ഉത്തരവാദിത്യം ഏറ്റെടുത്ത സ്‌ഥലത്തു നിന്നും രാത്രി 9.00 മണി വരെ വേറെ ഒരു പോയിന്റിലേക്കും നീങ്ങാതെ കർത്തവ്യത്തിൽ നിൽക്കുവാൻ പ്രതിജ്ഞ എടുത്തവർ മാത്രം വോളന്റീർ ബാഡ്ജ് ധരിക്കാൻ പാടുള്ളൂവെന്നും കമ്മിറ്റിക്കുവേണ്ടി വോളന്റീയർ ക്യാപ്റ്റൻ മുരളീധരൻ അറിയിച്ചു.

രാഹുൽ ഗാന്ധി പങ്കെടുക്കുന്ന സമ്മേളന നഗരിയിലേക്ക്‌ ദുബൈയിൽ നിന്ന് പുറപ്പെടുന്ന ബസ്സുകളുടെ വിവരം. താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെട്ട്‌ സീറ്റ്‌ ഉറപ്പുവരുത്താവുന്നതാണ്. എല്ലാ ബസ്സുകളു കൃത്യം 1.45-ന്‌ പുറപ്പെടുന്നതാണ്‌.

ഖിസൈസ്‌ മില്ലേനിയം സ്കൂൾ
നിധിൻ – 055 9557981

സോനാപൂർ മുനിസിപ്പാലിറ്റിക്ക്‌ സമീപം
സുഹൈൽ – 052 2917104 / 058 8621280

ദേര ഈദ്‌ഗാഹ്‌ & കെ എം സി സി
വിജിത്ത്‌ – 055 7137193
മുഹമ്മദ്‌ – 056 7892662

കരാമ ജാഫിലിയ്യ മെട്രോ സ്റ്റേഷന്‌ സമീപം
ടൈറ്റസ്‌ – 050 6523243

ബർ ദുബൈ മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റലിന്‌ എതിർവശം
സുനിൽ – 050 8032015
സന്തോഷ്‌ – 055 2605975

DIP റംല സൂപ്പർമാർക്കറ്റ്‌
പദ്മരാജ്‌ – 050 3059818

അൽഖൂസ്‌ ജെംസ്‌ അക്കമഡേഷൻ
സാദിഖ്‌ – 055 2598262

DIC ക്യാമ്പ്‌ 1
റയീസ്‌ – 055 2107213

ഖവാനീജ്‌ അൽറവാബി ഫാം
സൈദാലി – 050 8752009

ലൊക്കേഷൻ കോഡിനേറ്ററുമായി ബന്ധപ്പെട്ട്‌ പങ്കെടുക്കുന്നവരുടെ എണ്ണവും വിവരങ്ങളും ബുക്ക്‌ ചെയ്യുക.

×