Advertisment

റിപ്പബ്ലിക് ദിനം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി: ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി അബു ദാബി ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച വർണ്ണാഭമായ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ അണിനിരന്നു.

Advertisment

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത വേഷവിധാനത്തിലും തനതു കലാ - സാംകാരിക പരിപാടികളും നൃത്ത ചുവടുകളും ആയിട്ടാണ് കുട്ടികള്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായത്.

publive-image

അബുദാബി മുറൂറിലെ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ നീരജ് ഭാർഗ്ഗവ, സ്‌കൂൾ ചെയർമാൻ ഡോ. ബി. ആർ. ഷെട്ടി എന്നിവര്‍ ചേര്‍ന്ന് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. സ്‌മൃതി ഭാർഗ്ഗവ ആഘോഷ പരിപാടികൾക്ക് തേതൃത്വം നൽകി.

സ്‌കൂൾ ബോർഡ് ഓഫ് ഗവേർണസ് സർവ്വോത്തം ഷെട്ടി, വിദ്യാഭാസ വകുപ്പിൽ നിന്നും അമൽ അൽ അലി, സ്‌കിൽസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ഡോക്ടർ അമർ വെൽ, അബ്‌ദുല്ല മധുമൂൽ, അബു സെലാഹ, അനിസ് ലുക്മാൻ നദ് വി, സീമ ഷെട്ടി, രവി റായ് തുടങ്ങിയവർ വിശിഷ്ട അതിഥികൾ ആയിരുന്നു.

കുട്ടികളുടെ കലാപരിപാടികൾ ആസ്വദിക്കുവാനായി നിരവധി രക്ഷ കർത്താക്കളും സ്‌കൂൾ അങ്കണത്തിൽ എത്തി ച്ചേർന്നു.

ആഘോഷ ഭാഗമായി യു. എ. ഇ. യുടെ ദേശീയ വൃക്ഷമായ ഗാഫ്‌ മരം സ്കൂളുകളിലും വില്ലകളിലും വച്ചു പിടിപ്പിക്കുന്ന പദ്ധതിക്കും സ്കൂളിൽ തുടക്കമായി. പ്രിൻസിപ്പാൾ നീരജ് ഭാർഗ്ഗവ, ചെയർമാൻ ബി. ആർ. ഷെട്ടിക്ക് വൃക്ഷ തൈ നൽകികൊണ്ട് പദ്ധതിക്കു തുടക്കമിട്ടു.

അബുദാബി വിദ്യാഭ്യാസ വകുപ്പ് അധികൃതരും വിവിധ സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.

Advertisment