Advertisment

ട്രാഫിക് സിഗ്നലിൽ വാഹനാപകടനം, ഷാര്‍ജയില്‍ മലയാളിക്ക് മൂന്ന് ലക്ഷം ദിർഹം (അറുപത് ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  ബുഹൈറ പോലീസ്‌സ്റ്റേഷൻ പരിധിയിലുള്ള ഷാർജ അൽഖാനിൽ ട്രാഫിക് സിഗ്നലിൽ റോഡ് മുറിച് കടക്കവേ മോട്ടോർ സൈക്കിൾ ഇടിച്ച് പരിക്ക് പറ്റിയ മലയാളിയായ തിരുവനതപുരം വർക്കല സ്വദേശി സനൽ കുമാറിന് അറുപത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ദുബായ് കോടതി വിധിച്ചു.

Advertisment

ഈ അപകടവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ഷാർജ ട്രാഫിക് ക്രിമിനൽ കോടതി പരിക്കുപറ്റിയ സനൽ കുമാറും, ബൈക്ക് ഓടിച്ച ആളും കുറ്റക്കാരെന്ന് കണ്ടെത്തുകയും അശ്രദ്ധമായി വാഹനം ഓടിച്ചതിന് വാഹന ഉടമയെയും, അശ്രദ്ധമായി ട്രാഫിക് സിഗ്നൽ ലംഘിച് റോഡ് മുറിച് കടന്നതിന് സനൽ കുമാറിനെയും കുറ്റക്കാരായി കണ്ടെത്തി പിഴ അടക്കാൻ വിധിച്ചു.

publive-image

അപകടത്തെ തുടർന്ന് വാഹനാപകട നഷ്ടപരിഹാരം ലഭിക്കുന്നതിനായി സനൽ കുമാർ ഷാർജയിലെ പ്രമുഖ നിയമസ്ഥാപനത്തിലെ നിയമപ്രതിനിതി ശ്രീ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും അഡ്വ. അലി ഇബ്രാഹിം മുഖേന ബൈക്കിന്റെ ഉടമയ്ക്കും, ഇനിഷുറൻസ് കമ്പനിക്കുമെതിരേ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയുമായിരുന്നു.

ഇതിനെതിരെ കോടതിയിൽ ഹാജരായ ഇൻഷുറൻസ് കമ്പനി അഭിഭാഷകർ ഈ കേസിനെ എതിർക്കുകയും അപകട കാരണം ട്രാഫിക് സിഗ്നൽ ലംഘിച് റോഡ്മുറിച് കടന്നത് കൊണ്ടാണെന്ന് വാദിച്ചു.

ഷാർജ ട്രാഫിക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി പിഴ അടക്കാൻ ശിക്ഷിച്ച പരാതിക്കാരന് വാഹനാപകട നഷ്ടപരിഹാരം ലഭിക്കാൻ യോഗ്യതയില്ലെന്നും അപകടത്തിൽ അന്യായക്കാരന്റെ കൂടി പങ്കാളിത്തം ഉള്ളതിനാൽ കേസ് തള്ളുകയും ഇൻഷുറൻസ് കമ്പനിക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും വാദിച്ചു.

ഇരുഭാഗത്തിന്റെയും വാദങ്ങളും പരാതിക്കാരന്റെ ചികിത്സാ രേഖകളും പരിഗണിച്ഛ് കോടതി പരാതിക്കാരന് മൂന്ന് ലക്ഷം ദിർഹം നഷ്ടപരിഹാരമായി വിധിക്കുകയായിരുന്നു. ട്രാഫിക് സിഗ്നലുകളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ സിഗ്നലുകൾ പൂർണമായും ശ്രദ്ധിക്കുകയും, അനുസരിക്കുകയും ചെയ്താൽ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാമെന്ന് സാമൂഹ്യ പ്രവർത്തകനും നിയമ പ്രതിനിധിയുമായ സലാം പാപപ്പിനിശ്ശേരി പറഞ്ഞു.

Advertisment