Advertisment

അബുദാബി മലയാളീ സമാജം കേരളോത്സവത്തിന് വർണ്ണാഭമായ പര്യവസാനം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളീ സമാജം കേരളോത്സവത്തിന് വർണ്ണാഭമായ പര്യവസാനം. കേരളത്തിന്റെ ഗൃഹാദുരത്തമുണർത്തി കഴിഞ്ഞ 3 ദിവസങ്ങളിലായി അരങ്ങേറിയ കേരളോത്സവത്തിനാണ് ഇന്നലെ തിരശീല വീണത്. ഗ്രാമീണ ഉത്സവ കാഴ്ച്ചകളുടെ നേർ പകർപ്പുകളും പരിപാടികൾക്ക് മാറ്റു കൂട്ടി.

Advertisment

എകദേശം 21 സ്റ്റാളുകളിലായി സമാജം ലേഡീസ് വിംഗിന്റെയും, അബുദാബിയിലെ മറ്റു സാംസ്കാരിക സംഘടനകളിലേയും നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലെ പാച്ചക വിഭവങ്ങളും, കലാരൂപങ്ങളും, പഞ്ചാരിമേളവും, മ്യൂസിക്ക് ബാന്റും പരിപാടികൾക്ക് മാറ്റുകൂട്ടി. ഏറ്റവും മികച്ച ഭക്ഷണ ശാലയായി നൊസ്റ്റാൾജിയ പ്രവർത്തകരുടെ ഭക്ഷ്യ ശാല തിരഞ്ഞെടുത്തു. കെട്ടുവള്ള മാതൃകയിൽ നിർമിച്ച സ്റ്റാളിൽ മൽസ്യ വിഭവങ്ങളാണ് മൂന്നു ദിവസമായി പാകം ചെയ്തിരുന്നത്.

കേരളോത്സവത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലൂടെ അബീദ് ഹംസ കൂപ്പൺ നമ്പർ: 26293 20 പവൻ സ്വർണ്ണ സമ്മാനത്തിന് അർഹനായി. L. L. H ഹോസ്പ്പിറ്റൽ CEO സെഫീർ അഹമ്മദ് തിരഞ്ഞെടുത്ത നറുക്കെടുത്ത കൂപ്പണിലാണ് സമ്മാനാർഹമായത്.

കൂടാതെ 50 ൽ പരം സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിതരണം ചെയ്തു. പരിപാടികൾക്ക് സമാജം മാനേജ്മെൻന്റ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, ബാലവേദി, മറ്റു സാംസ്ക്കാരിക സംഘടനാ നേതാക്കൾ എന്നിവർ നേതൃത്വം നൽകി.

Advertisment