Advertisment

ഷാജി പുഷ്പാംഗദന്റെ 'ഇൻഷാ അള്ളാ...' യിലെ ഗാനം റിലീസ് ചെയ്യുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി: ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയനായ പ്രവാസി മലയാളി ഷാജി പുഷ്പാംഗദന്‍ സംവിധാനം ചെയ്യുന്ന 'ഇൻഷാ അള്ളാ...' എന്ന സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്യുന്നു. ജൂൺ 14 വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിക്കു റാസല്‍ ഖൈമയിലെ തമാം ഹാളില്‍ ഒരുക്കുന്ന ആര്‍ട്ട് - മേറ്റ്സ് യു. എ. ഇ. സംഗമത്തില്‍ വെച്ചാണ് 'ഇൻഷാ അള്ളാ...'യിലെ ആദ്യ ഗാനം പുറത്തിറക്കുക.

Advertisment

publive-image

രാജീവ് കോടമ്പള്ളിയാണ് 'ഇൻഷാ അള്ളാ...'യിലെ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും അതോടൊപ്പം ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്. നന്ദു കാവാലം ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി. ക്യാമറ : റിനാസ്. ഏഡിറ്റിങ് : മഹേഷ് ചന്ദ്രൻ. സൺ മൈക്രോ അവതരിപ്പിക്കുന്ന 'ഇൻഷാ അള്ളാ...' നിർമ്മിക്കുന്നത് എൽ. എം. എക്സ്ചേഞ്ച്, റോക്ക് & വാട്ടർ ഗാർഡൻ കമ്പനി.

publive-image

യു. എ. ഇ.യിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ രമേശ് പയ്യന്നൂർ, റിയാസ് നർമ്മ കല, സമീർ കല്ലറ, അബ്ദുൽ റഹിമാൻ, മുരളി ഗുരുവായൂർ, അനിരുദ്ധൻ, ഷാജി കുഞ്ഞിമംഗലം, ലിജി രാമചന്ദ്രൻ, ആഷിക്, ഷാഹുൽ, അഭിലാഷ്, സുഭാഷ്, കൃഷ്ണ കുമാർ, അബ്രഹാം ജോർജ്ജ്, ഷെറോസ്, സന്ധ്യ, ധന്യ, റാണി, ചാരു, ശ്രേയസ്, നിത്യ, സോണി എന്നിവർ കഥാപാത്രങ്ങൾക്ക് ജീവനേകുന്നു.

വിവരങ്ങൾക്ക് : 050 906 07 03

Advertisment