Advertisment

ഷാർജയിൽ ഗ്രാന്റ് മീലാദ് കോൺഫ്രൻസ് നാളെ, പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യാതിഥി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:  ഐ.സി എഫ് റോള സെക്ടറിന്റെ ആഭിമുഖ്യത്തിൽ പാക്കിസ്ഥാൻസോഷ്യൽ സെന്ററിൽ ഗ്രാന്റ് മീലാദ് കോൺഫ്രൻസ് വെള്ളിയാഴ്ച നടക്കും.തിരുനബി(സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ നടക്കുന്ന കോൺഫ്രൻസ് വൈകീട്ട് 6 മണിക്ക് മൗലീദ് പാരായണത്തോടെ ആരംഭിക്കും.

Advertisment

publive-image

സെൻട്രൽ പ്രസിഡണ്ട് പി കെ സി സഖാഫി ഉത്ഘാടനം ചെയ്യുന്ന സദസ്സിൽപേരോട് അബ്ദുൽ റഹ്മാൻ സഖാഫി മദ്ഹുറസൂൽ പ്രഭാഷണം നടത്തും . പ്രമുഖമാദിഹുറസൂൽ ഉമർ അൽ അജിസിരിയയുടെ നേതൃത്വത്തിൽ മദ്ഹ്ആലാപനവും ഇബ്രാഹിം സഖാഫി താത്തൂർ, കബീർ മാസ്റ്റർ തുടങ്ങിയവർസംസാരിക്കുകയും ചെയ്യും.

ഇതോടനുബന്ധിച്ച് മൗലിദ്, ബുർദ്ദ മജ്ലിസ്, മദ്ഹ്ആലാപനം, പ്രവാചകങ്കീർത്തന സദസ്സ് തുടങ്ങിയവയും ഉണ്ടായിരിക്കുന്നതായിരിക്കും. കൂടാതെ തുച്ഛമായ ഫീസ് വാങ്ങിയും സൗജന്യമായും ജനങ്ങളെ പരിശോധിക്കുകയും സേവനം ചെയ്യുകയും ആരോഗ്യ നിർദ്ദേശം നൽകുകയും ചെയ്യുന്ന പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. അബൂബക്കർ റോളയെ ആദരിക്കും.

സ്ത്രീകൾക്ക് പ്രത്യേകം സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു എന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

Advertisment