Advertisment

അനശ്വര ഗായകൻ മുഹമ്മദ് റാഫിയെ അനുസ്മരിക്കലും ചിരന്തന റാഫി സ്മാരക അവാർഡ് ദാനവും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ 39 മത് ചരമ വാർഷിക ദിനാചരണവും ചിരന്തന റാഫി സ്മാരക അവാർഡ് സമർപ്പണവും 01.08.2019 വ്യാഴം രാത്രി 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് അനുസ്മരിക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി. അനശ്വരഗായകൻ മുഹമ്മദ് റാഫിയേയും അദ്ദേഹത്തിന്റെ ഗാനത്തേയും സ്നേഹിക്കുന്നവർ ചടങ്ങിൽ ഒരുമ്മിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു കൊണ്ട് അനുസ്മരിക്കും.

publive-image

ചടങ്ങിൽ വെച്ച് ചിരന്തന ഏർപ്പെടുത്തിയ മുഹമ്മദ് റാഫി സ്മരക അവാർഡ് യു.എ.ഇ.യിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക, കലാരംഗത്തെ പ്രഗൽഭ വ്യക്തിത്വങ്ങളായ ഡോ: വി.എ.ലത്തീഫ്, നിസാർ തളങ്കര, ഷെഫീക്ക് തൂഷി, വി.കെ.അബ്ദുൽ അസീസ് എന്നിവർക്ക് സമർപ്പിക്കും. യു. എ. ഇ യിലെ സാമൂഹ്യ-സാംസ്കാരിക, മാധ്യമ പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പറഞ്ഞു.

Advertisment