Advertisment

ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ആദ്യ പുസ്തകമായ 'അനിവാര്യതയുടെ തിരിച്ചെടുക്കലുകൾ' മൂന്നു ഭാഷയിൽ ഉള്ള വിവർത്തനങ്ങൾ - ഇംഗ്ലീഷ് : ദി നെസിസിറ്റി ഓഫ് എ ടേൺഎറൗണ്ട്, തമിഴ് : മീട്പുകൾ, അറബിക് : ഫലാ തഖുൽ ലഹുമാ ഉഫിൻ, ഒപ്പം മലയാളത്തിന്റെ രണ്ടാം പതിപ്പും , ഒരു കോക്ക്ടയിൽ പ്രകാശനം നടത്തി .

Advertisment

publive-image

അറബി പുസ്തകം പ്രശസ്ത എമിറാത്തി അറബി എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിം , ഇംഗ്ലീഷ് -പ്രശസ്ത സാഹിത്യകാരൻ , വിവർത്തകൻ , എഴുത്തുകാരൻ ഇസ്മായിൽ മേലടി , തമിഴ് - എഴുത്തുകാരൻ , പ്രസാധകൻ ജീവ കരികാലൻ, മലയാളം രണ്ടാം പതിപ്പ് -നോവലിസ്റ്റ് ബിജു ജോസഫ് പ്രകാശനവും പുസ്തക പരിചയങ്ങളും പരസ്പരം പുസ്തക സ്വീകരണവും നടത്തി ഷാർജ പുസ്തകോത്സവത്തെ മഹനീയമാക്കി .

അതിഥിയായി ബഷീർ തിക്കോടിയും , അവതാരകനായി മച്ചിങ്ങൽ രാധാകൃഷ്ണനും , ആശംസയുമായി ഇംഗ്ലീഷ് ട്രാൻസ്‌ലേറ്റർ അനിത പടനാട്ടിലും , കൂടാതെ ലിപി അക്‌ബറും , ചന്ദ്രപ്രകാശ് ഇടമന , പ്രീതി രഞ്ജിത്ത് , പ്രവീൺ പാലക്കൽ എന്നിവരും സന്നിഹിതരായിരുന്നു .

മറുപടി പ്രസംഗത്തിലൂടെ നന്ദി ലിപി പ്രസാധകരോടും കടപ്പാട് സ്വന്തം അച്ഛനോടും പ്രത്യേകമായി പറഞ്ഞു ഈ പുസ്തക പ്രകാശനം വ്യത്യസ്തമാക്കി പുസ്തക നഗരിയെ ധന്യമാക്കി.

Advertisment