Advertisment

ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം പ്രവർത്തക കൺവെൻഷനും ഗ്രാമോത്സവ് ജലയാത്ര ബ്രോഷർ പ്രകാശനവും

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ: ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം പ്രവർത്തക കൺവെൻഷനും ഗ്രാമോത്സവ് ജലയാത്ര ബ്രോഷർ പ്രകാശനവും ഒക്ടോബർ 4 വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅക്ക് ശേഷം ഷാർജകെ എം സി സി ഓഫീസിൽ നടത്തുന്നു.

ഷാർജ കെ എം സി സികൊടുങ്ങല്ലൂർ മണ്ഡലം പ്രവത്തനങ്ങൾക്ക് കൂടുതൽ കരുത്തും, അംഗങ്ങൾക്കും പ്രവാസി സമൂഹത്തിനും ഗുണകരമാവുന്ന ഒട്ടേറെ പ്രവത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഷാർജ കെ എം സി സിയുടെ പ്രവർത്തനം മണ്ഡലത്തിൽ കൂടുതൽ സജീവമാക്കുന്നതിനാകുന്നു ഈ കൺവെൻഷൻ എന്ന്പ്രസ്താവനയിൽ പറഞ്ഞു.

കൺവെൻഷനിൽ ഷാർജ കെ എം സി സി സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും. അതിനാൽ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും സംബ ദ്ധിക്കണമെന്ന് മണ്ഡലം ആക്ടിങ്പ്രസിഡന്റ് പി എ ഹംസ, ജനറൽ സെക്രട്ടറി ഷമീർ പി സുലൈമാൻ, ട്രഷറർ സലാം മൊയ്‌ദു എന്നിവർ അറിയിച്ചു.

Advertisment