Advertisment

ഷാർജ കെഎംസിസി ഇഫ്താർ ടെന്റ് പുതിയ അനുഭവമായി

author-image
admin
New Update

- അബ്ദുൾ സലാം മാമ്പ്ര

Advertisment

ഷാർജ:  ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് സാഹിബിന്റെയും ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്തിന്റെയും നേതൃത്വത്തിൽ ഷാർജ ഗവൺമെന്റിന്റെ സഹകരണത്തോടെ റോളയിൽ ഒരുക്കിയ ഇഫ്താർ ടെന്റ് ഷാർജയിൽ പുതിയ അനുഭവമായി.

publive-image

ലോകത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ആയിരങ്ങളാണ് ദിവസവും ഇഫ്താർ ടെന്റിലെ നോമ്പ് തുറയിൽ പങ്കെടുക്കുന്നത്.

സമൂഹത്തിലെ നന്മയുള്ള ഒട്ടനവധി പേരുടെ സഹായത്തോടെയാണ് വലിയ സാമ്പത്തിക ചെലവു വരുന്ന ഈ പദ്ധതി കെ.എം.സി.സി നടപ്പിലാക്കിയിട്ടുള്ളത്.

publive-image

നമ്മുടെ നാട്ടിലെ സമൂഹ നോമ്പുതുറകളിൽ ഭൂരിഭാഗവും ആഡംബരവും ദൂർത്തുമായി മാറുന്ന വർത്തമാനകാലത്ത് ഷാർജയിൽ നടക്കുന്ന നോമ്പുതുറ മാതൃകാപരമാണ്.

നോമ്പ് തുറക്കുവാൻ എത്തുന്ന ആയിരങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്ന കെ.എം.സി.സിയുടെ പ്രത്യേകം തെരഞ്ഞെടുത്ത നൂറുകണക്കിന് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

publive-image

ഇന്നലെ മെയ് 15ന് കെ.എം.സി.സി ഇഫ്താർ ടെന്റിലെ നോമ്പുതുറയിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനൊപ്പം ഞാനും പങ്കെടുത്തിരുന്നു.

ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സമൂഹ നോമ്പുതുറ.  ഈ വലിയ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ പേർക്കും സർവ്വശക്തൻ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ..

Advertisment