Advertisment

ഷാർജ കെ.എം.സി.സിക്ക് പുതിയ നേതൃത്വം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ:  ഷാർജ കെ.എം.സി.സിക്ക് പുതിയ നേതൃത്വം. പ്രസിഡൻറായി ടി.കെ അബ്ദുൽ ഹമീദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ ഖാദർ ചക്കനാത്താണ് ജന. സെക്രട്ടറി. ട്രഷറർ സെയ്ദ് മുഹമ്മദ് അൽ തഖ്‌വ. നിസാർ വെള്ളിക്കുളങ്ങര (ഓർഗ. സെക്ര.).

Advertisment

publive-image

വ്യാഴാഴ്ച രാത്രി നടന്ന ജനറൽ 150 അംഗ ജനറൽ കൗൺസിലാണ്‌ ഷാർജ കെ.എം.സി.സിയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി ഇബ്‌റാഹീം എളേറ്റിൽ ജനറൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്തു.

മറ്റു ഭാരവാഹികൾ: ഖാദർ കുന്നിൽ, അബ്ദുല്ല ചേലേരി, കെ.ടി.കെ മൂസ, ഖാലിദ് പാറപ്പള്ളി, മഹ്മൂദ് അലവി, കെ അബ്ദു റഹ്‌മാൻ മാസ്റ്റർ, കബീർ ചാന്നാങ്കര (വൈസ്. പ്രസി.), ബഷീർ ഇരിക്കൂർ, യാസീൻ വെട്ടം, തൊയ്യിബ് ചേറ്റുവ, സക്കീർ കുമ്പള, മുജീബ് തൃക്കണ്ണാപുരം, അബ്ദുൽ വഹാബ് നാട്ടിക, നൗഷാദ് കാപ്പാട് (സെക്ര.). റിട്ടേണിങ് ഓഫീസർ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസി. അഷ്‌റഫ് പള്ളിക്കണ്ടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്‌റാഹീം മുറിച്ചാണ്ടി നിരീക്ഷകനായിരുന്നു.

നസ്രിയ മീഖാത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ ടി.കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല മല്ലച്ചേരി സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ കെ.എച്.എം അഷ്‌റഫ്, നിസാർ തളങ്കര, മുസ്തഫ മുട്ടുങ്ങൽ, സഹദ് പുറക്കാട് പ്രസംഗിച്ചു. അബ്ദുൽ ഖാദർ ചക്കനാത്ത് നന്ദി പറഞ്ഞു.

Advertisment