Advertisment

സിനഡ് ഉത്തരവാദിത്തം നിറവേറ്റണം - എസ്എംവൈഎം യു എ ഇ ചാപ്റ്റര്‍

author-image
admin
New Update

സീറോ മലബാർ സഭയിൽ സമീപ കാലത്തു ഉരുത്തിരിഞ്ഞ പ്രശ്‍നങ്ങളിൽ സഭാ സിനഡ് ക്രിയാത്മകമായി ഇടപെടണം എന്നും സിനഡ് ഉത്തരവാദിത്തം കർശനമായി നിറവേറ്റണം എന്നും എസ്എംവൈഎം യു എ ഇ ചാപ്റ്റർ അഭിപ്രായപ്പെട്ടു .

Advertisment

സീറോ മലബാർ സഭാ തലവനെ പൊതുജനമദ്ധ്യത്തിൽ അപഹാസ്യനാക്കുന്ന ചിലരുടെ നടപടികളെ എക്സിക്യൂട്ടീവ് ശക്തമായി അപലപിച്ചു . ആഗോളതലത്തിൽ പ്രവർത്തന അംഗീകാരത്തിനും പാത്രിയാർക്കീസ് പദവിക്കും വേണ്ടി ധീരമായ ഇടപെടലുകൾ നടത്തുമ്പോൾ അസഹിഷ്ണുക്കളായ ചിലർ നടത്തുന്ന കുത്സിത പ്രവർത്തികളെ സഭാ സിനഡ് ശക്തമായി എതിർക്കേണ്ടതും ഉചിതമായ നടപടികൾ എടുക്കേണ്ടതും ആണന്നു യോഗം അഭിപ്രായപ്പെട്ടു .

ഈ സമയത്തു സഭാ വിശ്വാസികൾ എല്ലാവരും സഭയോടൊത്തു നിൽക്കണം എന്നും ചെളിവാരി എറിയുവാൻ മുന്നിൽ നിൽക്കുന്നവരെ ഒറ്റപ്പെടുത്തണം എന്നും അഭ്യർത്ഥിക്കുന്നു . സീറോ മലബാർ സഭയുടെ യുവജന സമൂഹം കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി സഭാ തലവന് പിന്നിൽ അണി നിരക്കണം എന്ന് താൽപര്യപ്പെടുന്നു . SMYM - UAE ചാപ്റ്റർ സഭാ സിനഡിന്റെ തീരുമാനങ്ങൾക്ക് കൂടെ നിൽക്കുകയും സഭാ തലവന് ശക്തമായ പിന്തുണ അർപ്പിക്കുകയും ചെയ്യുന്നു .

എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ രക്ഷാധികാരികൾ ആയ ബിജു ഡൊമിനിക് , ബിജു മാത്യു , ആനിമേറ്റർ ജോജി അലക്‌സാണ്ടർ , ടോം ജോസ് , ഷാനി ബിജു , ഓർഗനൈസർ ജിബിൻ ഫ്രാൻസിസ് , പ്രെസിഡന്റ് നിക്കി കാഞ്ഞിരക്കാട്ട് , ടിൻസൺ ദേവസ്യ , ജസ്റ്റിൻ കെ മാത്യു , ജിതിൻ ജോണി , ജിന്റോ ജെയിംസ് , ജേക്കബ് കുരുവിള , സിജോ ഫ്രാൻസിസ് ,ജീമോൾ റോളി , സിനി ഡാൽജൻ ,മിന്റു അബ്രഹാം , ജോർജ് ദേവസിയ , കോർഡിനേറ്റർ നോബിൾ കെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു

Advertisment