Advertisment

യു എ ഇ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  യു എ ഇ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും അജ്മാനിൽ വച്ച് നടന്നു. മുതിർന്ന അംഗം കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവഹിച്ച സാംസ്കാരിക പരിപാടിയിൽ പ്രെസിഡന്റ് ആസിഫ് സി എൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ബൈജു പാറോക്കോട്, സുബൈർ കൽബ, ഡോക്ടർ സജ്ജാദ്, സൈനു വടക്കൻ, സാബിത്, റാഹീഫ്, നൗഫൽ, സജു പറോക്കോട് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഷാർജ, ദുബായ്, അബുദാബി എന്നിങ്ങനെ മൂന്ന് മേഖലകളാക്കി നടന്ന കലാ കായിക മത്സരങ്ങൾ നടന്നു. ഷാർജ ജേതാക്കളായി.

തുടർന്ന് നടന്ന സംഗീത വിരുന്നിന് ആസിഫ്, വഫ, റാഹീഫ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് രാജീവ്, ഇല്യാസ്, അൻവർ, ജുനൈസ് എന്നിവർ നേതൃത്വം നൽകി.

Advertisment