Advertisment

കുവൈറ്റില്‍ മദ്യലഹരിയിൽ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ കയറിയ ഇന്ത്യക്കാരന്‍ പോലീസിനെ കുഴപ്പത്തിലാക്കി, പ്രവാസിയുടെ സാഹസ വീഡിയോ സ്വദേശി വാട്സപ്പ് ഗ്രൂപ്പുകളിലും വൈറല്‍

author-image
admin
New Update

കുവൈറ്റ്: വ്യാജമദ്യമടിച്ച് കിറുങ്ങിയ പ്രവാസി ഇന്ത്യന്‍ തൊഴിലാളി ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കയറിക്കൂടിയത് കുവൈറ്റ് സിറ്റിക്ക് സമീപത്തെ തിരക്കേറിയ ട്രാഫിക് സിഗ്നൽ പോസ്റ്റിന് മുകളില്‍. ഏറെനേരം പോസ്റ്റിന് മുകളില്‍ ലൈറ്റുകള്‍ക്ക് ഇടയില്‍ ഇരിപ്പുറപ്പിച്ച വിദ്വാനെ ഒടുവില്‍ ട്രാഫിക് പോലീസ് എത്തിയാണ് പണിപ്പെട്ട് താഴെയിറക്കിയത്.

Advertisment

പോലീസ് ഒന്നും വിഷയമേയല്ലെന്ന മട്ടിലായിരുന്നു കക്ഷിയുടെ പ്രതികരണം. ഒടുവില്‍ പ്രതിയെ പണിപ്പെട്ട് താഴെയിറക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. കുവൈറ്റ് സിറ്റിയിലെ മിർഗാബിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പ്രവാസി ഇന്ത്യക്കാരന്‍ മദ്യത്തില്‍ കിറുങ്ങി പോസ്റ്റിന് മുകളില്‍ കയറിയ വീഡിയോ സ്വദേശികളുടെ വാട്സ്അപ്പ് ഗ്രൂപ്പുകളില്‍ ഇപ്പോള്‍ വൈറലാണ്. കയറാന്‍ ഗ്രിപ്പ് കിട്ടാത്തവിധമുള്ള മിനുമിനുത്ത പോസ്റ്റിന് മുകളില്‍ ഈ ഇന്ത്യക്കാരന്‍ എങ്ങനെ കയറിയെന്നാണ് അറബികളുടെ ചോദ്യം. അതിനുള്ള 'സാധനം' എവിടെക്കിട്ടും ഒന്ന് പറഞ്ഞുതരാമോ എന്നൊക്കെയാണ് ഗ്രൂപ്പുകളില്‍ അറബികളുടെ കമന്റ്.

എന്തായാലും ഇന്ത്യക്കാരന്‍ മൂത്ത് കുവൈറ്റില്‍ എത്തിയാലും പോസ്റ്റില്‍ കയറ്റം നിര്‍ത്തില്ലെന്ന് കക്ഷി തെളിയിച്ചത്രെ !

Advertisment