follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

കട്ടപ്പനയിലെ ഡി പോള്‍ ഇന്‍റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് വരുന്ന അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനാണ് കുവൈറ്റില്‍ അവസരം ഒരുങ്ങിയിരിക്കുന്നത്

പ്രവാസ ലോകത്ത് മക്കളുടെ വിദ്യാഭ്യാസത്തിനായി ക്ലേശിക്കുന്ന രക്ഷിതാക്കളുടെ സൌകര്യാര്‍ത്ഥം കട്ടപ്പനയില്‍ വൈദികരുടെ ഇന്‍റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് പ്രവേശനത്തിന് അവസരം ഒരുങ്ങുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ് » Posted : 16/02/2017കുവൈറ്റ്: പ്രവാസ ലോകത്ത് മക്കളുടെ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്ന പ്രവാസി മലയാളികള്‍ക്കായി അവരുടെ മക്കളുടെ പൂര്‍ണ്ണ വിദ്യാഭ്യാസ ചുമതലയും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയാറായി വൈദികര്‍ ഒരുക്കുന്ന വ്യത്യസ്തമായ സൌകര്യങ്ങളോടെയുള്ള റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് പ്രവേശനത്തിന് അവസരം ഒരുങ്ങുന്നു.

കട്ടപ്പനയിലെ ഡി പോള്‍ ഇന്‍റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് വരുന്ന അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനാണ് കുവൈറ്റില്‍ അവസരം ഒരുങ്ങുന്നത്.

ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പ് നല്‍കുന്ന വിധം കത്തോലിക്കാ വൈദികരുടെ ചുമതലയില്‍ നടത്തപ്പെടുന്നതാണ് ഡി പോള്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍.ഡി പോള്‍ ഏറ്റെടുക്കുന്നത് പ്രവാസികളുടെ പരിമിതികളും
അസൌകര്യങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ ചുമതല


വിദ്യാഭ്യാസത്തില്‍ മാത്രമല്ല കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും ആത്മീയ വളര്‍ച്ചയിലും ആവശ്യമായ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുകയും ചെയ്യും. ഇന്ന് മുതല്‍ മൂന്ന്‍ ദിവസം കുവൈറ്റില്‍ പര്യടനത്തിനെത്തിയിരിക്കുന്ന പ്രിന്‍സിപ്പാള്‍ ഫാ. ജോസ് ഐക്കരയെ നേരിട്ട് കാണുന്നതിനും സ്കൂള്‍ അഡ്മിഷന്‍ സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനും കുവൈറ്റിലെ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ അവസരം ഉണ്ട് .

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കളെ ഉദ്ദേശിച്ചുകൊണ്ട് പ്രവാസികളുടെ എല്ലാ പരിമിതികളും അസൌകര്യങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ് ഡി പോള്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ സംവിധാനങ്ങള്‍.

മാതാപിതാക്കള്‍ പ്രവാസ ലോകത്ത് ജോലി ചെയ്യുമ്പോള്‍ തന്നെ കുട്ടികളെ ചേര്‍ക്കാനായും കൂട്ടാനായും അവര്‍ക്ക് നാട്ടില്‍ വന്നുപോകാതെ തന്നെ അതാത് രാജ്യങ്ങളിലിരുന്ന്‍ കുട്ടികളുടെ കാര്യങ്ങള്‍ മാനേജ് ചെയ്യാവുന്ന വിധമാണ് സ്കൂളിലെ ക്രമീകരണങ്ങള്‍.

ഉദാഹരണത്തിന് ഡി പോളില്‍ പ്രവേശനം നേടിയ ഒരു കുട്ടിയെ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും നെടുമ്പാശ്ശേരിയ്ക്ക് വിമാനം കയറ്റി വിടുന്നതോടെ രക്ഷിതാക്കളുടെ ഉത്തരവാദിത്വം പിന്നെ ഡി പോള്‍ ഏറ്റെടുക്കുകയാണ്.

കുട്ടികളെ നെടുമ്പാശ്ശേരിയില്‍ നിന്നും വൈദികരുടെ മേല്‍നോട്ടത്തില്‍ സ്വീകരിച്ച് സ്കൂളിന്റെ വാഹനത്തില്‍ കട്ടപ്പനയില്‍ സ്ഥിതി ചെയ്യുന്ന ഡി പോള്‍ ഇന്‍റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെത്തിക്കും. അത്യാധുനിക സൌകര്യങ്ങളോടെയുള്ള നിലവാരമുള്ള ഹോസ്റ്റല്‍ സൌകര്യമാണ് ഇവര്‍ക്ക് നല്‍കുന്നത്.ഹോസ്റ്റലിലും ക്ലാസ് മുറിയിലും പ്രത്യേക ശ്രദ്ധ

കുട്ടികളെ വേണ്ടവിധം ശ്രദ്ധിക്കുന്നതിനായി 15 കുട്ടികള്‍ക്ക് ഒരു വാര്‍ഡന്‍ എന്ന നിലയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്.

ഹോസ്റ്റലില്‍ എല്ലാ ദിവസവും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഏര്‍പ്പെടുത്തു൦. പുസ്തകങ്ങള്‍ ചുമന്നു നടക്കുന്ന രീതി ഇവിടില്ല. പകരം ടാബ് ലറ്റുകളിലായി ഡിജിറ്റല്‍ രൂപത്തിലായിരിക്കും പുസ്തകങ്ങള്‍.

ഒരു ക്ലാസില്‍ 24 കുട്ടികള്‍ മാത്രമാകും ഉണ്ടാകുക. അതിനാല്‍ ഓരോ കുട്ടികളെയും വേണ്ട വിധം ശ്രദ്ധിക്കാന്‍ കഴിയും. 4 മുതല്‍ 12 വരെ ക്ലാസുകളിലെക്കുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം നല്‍കുക.വിദ്യാഭ്യാസവും വിനോദവും വിജ്ഞാനവും ഒന്നിച്ച്

ഓരോ ഒന്നര മാസവും കൂടുമ്പോള്‍ ആസന്നമാകുന്ന അവധി ദിവസങ്ങളിലൊന്നില്‍ കുട്ടികള്‍ക്കായി ഏകദിന ടൂര്‍ സംഘടിപ്പിക്കും. ഓണം, ക്രിസ്തുമസ്, വേനലവധി തുടങ്ങിയ സമയങ്ങളില്‍ കുട്ടികളെ തിരികെ നെടുമ്പാശ്ശേരി വഴി അവരുടെ മാതാപിതാക്കളുടെ പ്രവാസ രാജ്യങ്ങളിലേക്ക് കയറ്റിവിടും.

തിരികെ വരുമ്പോള്‍ അതാത് രാജ്യത്തുള്ള എയര്‍പോര്ട്ടുകളില്‍ നിന്നും കുട്ടികളെ ഒപ്പം കൂട്ടുക എന്നത് മാത്രം രക്ഷിതാക്കള്‍ ചെയ്‌താല്‍ മതി.

ഒരു വിനോദയാത്ര എന്ന നിലയില്‍ തന്നെയാണ് ഇത്തരം യാത്രകളും ക്രമീകരിക്കുക. ഹോസ്റ്റലില്‍ ഓര്‍ഗാനിക് ഫാമിംഗിലൂടെ കൃഷി ചെയ്ത ഭക്ഷ്യ വസ്തുക്കളായിരിക്കും ഭക്ഷണത്തിനായി അധികവും ഉപയോഗിക്കുക. സ്വന്തം പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള പാല്‍ കുട്ടികള്‍ക്ക് കുടിയ്ക്കാനും ലഭ്യമാക്കും .

കുട്ടികളിലെ ആത്മീയ വളര്‍ച്ച, കരിയര്‍ വികസനം, വ്യക്തിത്വ വികസനം എന്നിവയ്ക്കായി സ്കൂളിലും ഹോസ്റ്റലിലും പ്രത്യേക പരിശീലനം നല്‍കും.

കേരളത്തില്‍ മറ്റൊരിടത്തും അവകാശപ്പെടാന്‍ കഴിയാത്ത വിധം പ്രവാസികളായ രക്ഷിതാക്കളെയും അവരുടെ മക്കളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള ക്രമീകരണങ്ങളാണ് എല്ലാ തലങ്ങളിലും ഡി പോള്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിനു പുറമേ അയര്‍ലണ്ട്, ന്യുയോര്‍ക്ക്, ചിക്കാഗോ , ബെര്‍ഹാംപൂര്‍ , മാനില , മൈസൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഡി പോളിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് .

ഐ സി എസ് സി ദേശീയ പ്രസിഡന്‍റ് ആയിരുന്ന ഫാ . ജോസ് ഐക്കരയാണ് സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ .

ഡി പോളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രിന്‍സിപ്പല്‍ ഫാ. ജോസ് ഐക്കരയെ നേരില്‍ കാണുന്നതിന് ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ അബ്ബാസിയ സെ. അല്‍ഫോന്‍സോ ഹാളില്‍ ( എസ് എം സി എ ഹാള്‍ ) സൗകര്യം ഉണ്ടായിരിക്കും.

w w w . d p i r s k e r a l a . c o m

contact number : 00 965 96974885


:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+