follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

കുവൈറ്റില്‍ മാര്‍ച്ച് അവസാനത്തോടെ കൂട്ടരാജിക്കൊരുങ്ങി പ്രവാസി അധ്യാപകര്‍

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി അധ്യാപകര്‍ കൂട്ടമായി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനത്തോടെ നിരവധി അധ്യാപകര്‍ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട് . 2013ല്‍ ജോലിയില്‍ നിയോഗിക്കപ്പെട്ട രണ്ട് അധ്യാപകരെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്‌പെക്ഷന്‍ യൂണിറ്റ് പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. ജൂലൈ 7നാണ് ഇവരുടെ സേവന കാലാവധി അവസാനിക്കുന്നത്.



വിദ്യാഭ്യാസ മന്ത്രാലയം ജോലിയില്‍ നിന്ന് 600 പ്രവാസി അധ്യാപകരെ പിരിച്ചു വിടാനരുങ്ങുന്നതായി പ്രാദേശിക പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പുരുഷ-സ്ത്രീ അധ്യാപകര്‍ മാര്‍ച്ച് പാതിയോടെ കുവൈറ്റില്‍ നിന്ന് ജോല ഉപേഷിച്ച് പോകാന്‍ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. ജോര്‍ദാനിയന്‍ , ഈജിപ്ത് അധ്യാപകരാണ് ജോലി ഉപേഷിക്കാന്‍ തയ്യാറെടുക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+