follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

സര്‍വമേഖലയിലും സഹകരണം ശക്തമാക്കുമെന്ന് ഇറാനും കുവൈത്തും

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017

കുവൈറ്റ് : സര്‍വമേഖലയിലും സഹകരണം ശക്തമാക്കുമെന്ന് ഇറാനും കുവൈത്തും വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ കുവൈത്ത് സന്ദര്‍ശനത്തോടനുബന്ധിച്ച് നയതന്ത്ര ബന്ധത്തിന്‍െറയും സഹകരണത്തിന്‍െറയും പുതിയ വാതിലുകള്‍ തുറക്കുമെന്ന് ഇരുരാജ്യങ്ങളുടെയും നേതൃത്വം വ്യക്തമാക്കി.

ഒമാന്‍ സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ചയാണ് ഇറാന്‍ പ്രസിഡന്‍റ് ഡോ. ഹസന്‍ റൂഹാനി കുവൈത്തില്‍ എത്തിയത്. പ്രസിഡന്‍റായതിന് ശേഷം ആദ്യമായി കുവൈത്തിലത്തെുന്ന റൂഹാനിക്ക് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.



അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്സബാഹ് , നാഷനല്‍ അസംബ്ളി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അസ്സബാഹ്, വിദേശ കാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ ജറാഹ് അസ്സബാഹ് തുടങ്ങി രാജ കുടുംബത്തിലെയും ഭരണ രംഗത്തെയും ഉന്നതര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം ബയാന്‍ പാലസില്‍ അമീറുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇറാന്‍ വിദേശകാര്യമന്ത്രി, വാണിജ്യ വ്യവസായ മന്ത്രി തുടങ്ങിയവര്‍ ഇറാനിയന്‍ പ്രസിഡന്‍റിനെ അനുഗമിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം, മേഖലയിലെ പൊതുവിഷയങ്ങള്‍ എന്നിവ ചര്‍ച്ചയായി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+