follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

കേഫാക് അന്തർ ജില്ലാ മാസ്റ്റേര്‍സ് ലീഗ് സോക്കറിന് വര്‍ണ്ണാഭമായ തുടക്കം

കുവൈറ്റ് ബ്യൂറോ » Posted : 17/02/2017

കുവൈത്ത്: രണ്ട് മാസം നീളുന്ന കെഫാക് അന്തർ ജില്ലാ മാസ്റ്റേര്‍സ് ലീഗ് സോക്കര്‍ മത്സരങ്ങളില്‍ കെ.ഡി.എന്‍.എ കോഴിക്കോടിനും ഫോക്ക് കണ്ണൂരിനും ഫ്രണ്ട്ലൈന്‍ മലപ്പുറത്തിനും വിജയം .സുറയില്‍ നടന്ന ആദ്യ മത്സരത്തില്‍ പൊരുതി കളിച്ച കാസര്‍ഗോഡിനെ ഒരൊറ്റ ഗോളില്‍ കണ്ണൂര്‍ പരാജയപ്പെടുത്തി.



വിജയികള്‍ക്ക് വേണ്ടി ഇബ്രാഹിം ഗോള്‍ നേടി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം മത്സരത്തില്‍ ഫ്രണ്ട്ലൈന്‍ മലപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ട്രാസ്ക് തൃശൂറിനെ കീഴടക്കി. മലപ്പുറത്തിന് വേണ്ടി മുനീര്‍ ബാബുവും , മുഹമ്മദും ഗോളുകള്‍ നേടിയപ്പോള്‍ തൃശൂരിന് വേണ്ടി നൌഷാദ് ആശ്വാസ ഗോള്‍ നേടി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പാലക്കാടിനെ തകര്‍ത്തു.

ലീഗിലെ ആദ്യ ഹാട്രിക്ക് നേടിയ സഹീറും നിയാസുമാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. അവസാന മത്സരത്തില്‍ തിരുവനന്തപുരവും എറണാകുളവും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 66619649, 99534500,99288672 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+