follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 17/02/2017

കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ച് അബ്ബാസിയയിൽ ഇന്ത്യക്കാര്‍ക്ക് നേരെ നടന്നുവരുന്ന അക്രമങ്ങള്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി ചര്‍ച്ച ചെയ്തു. കൂടാതെ, കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ഒന്നാം വാര്‍ഷികാഘോഷമായ ‘കോട്ടയം ഫെസ്റ്റ് 2017’ല്‍ പങ്കെടുക്കാനുള്ള ക്ഷണം അംബാസഡര്‍ സ്വീകരിച്ചു.



പ്രസിഡന്‍റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജോർജ് കാലായിൽ, രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ, വൈസ് പ്രസിഡന്റ് സി എസ് ബത്തർ, പ്രോഗ്രാം കോർഡിനേറ്റർ അനീഷ് നായർ, ജോയിന്റ് സെക്രട്ടറി ഡിബിൻ പ്രസാദ്,ജോയിന്റ് ട്രഷറർ ആർ.ജി ശ്രീകുമാർ, സുവനിയർ കൺവീനർ ജിജോ കുര്യൻ, ഏരിയ കോർഡിനേറ്റർമാരായ രതീഷ് കുമ്പളത്ത്, വിപിൻ നായർ, അനിൽ കുമാർ,എന്നിവര്‍ സന്നിഹിതരായിരുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+