follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ദൈവം നല്‍കാതിരുന്ന സൗഭാഗ്യങ്ങളെ കഠിനാധ്വാനം കൊണ്ട് പൊരുതി തോല്‍പ്പിച്ച കണ്‍മണിയുടെ കച്ചേരി ആസ്വാദകരെ രസിപ്പിച്ചത് മനസുനിറയെ; മാവേലിക്കര അസോസിയേഷന്‍ വാര്‍ഷികം ശ്രദ്ധേയമായതിങ്ങനെ !

കുവൈറ്റ് ബ്യൂറോ » Posted : 19/05/2017

കുവൈറ്റ്: ഇരുകൈകളുമില്ലാതെ ജനിച്ച്, സര്‍വ്വകലാ വല്ലഭയായി വളര്‍ന്ന മാവേലിക്കരയുടെ പ്രിയങ്കരിയായ കണ്‍മണിയുടെ സംഗീത കച്ചേരി കുവൈറ്റ് മലയാളികളെ ആസ്വാദനത്തിന്‍റെ പരമ കോടിയില്‍ എത്തിച്ചു. ഇന്നലെ മാവേലിക്കര അസോസിയേഷന്‍ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു കണ്‍മണിയുടെ കച്ചേരി ഒരുക്കിയിരുന്നത്.

അനുഗ്രഹീത ശബ്ദത്തില്‍ പാടി, കാലുകള്‍ കൊണ്ട് താളം പിടിച്ചുള്ള കണ്മണിയുടെ പ്രകടനം കാണാന്‍ നിരവധി ആളുകളാണ് എത്തിയത്.


ഷണ്മുഖ പ്രിയരാഗത്തിലാണ് കണ്മണിയുടെ കച്ചേരി. രാഗം വിസ്തരിച്ചു, സ്വരങ്ങള്‍ പാടി, തനിയാവര്‍ത്തനം ചെയ്തു. കര്‍ണ്ണാടക സംഗീതത്തിന്റെ ആശയപരമായ എല്ലാ മേഖലകളിലും ആസ്വാദകരെ രസിപ്പിച്ചതായിരുന്നു കണ്മണിയുടെ പ്രകടനം.

സനീഷ് നാരായണനായിരുന്നു മൃദംഗം, മുഘര്‍ശംഖ് - മനോജ്‌ മാവേലിക്കര, ഘടം - വാഴപ്പള്ളി ശ്രീരാജ്, വയലിന്‍ - കരുനാഗപ്പള്ളി ബാലമുരളി എന്നിവരും കണ്മണിയ്ക്കൊപ്പം പിന്നണിയില്‍ അണിനിരന്നു.



വൈകല്യങ്ങള്‍ മറന്ന് നൃത്തം, സംഗീതം തുടങ്ങിയ മേഖലകളില്‍ വിഹരിക്കുന്ന കണ്മണി പഠനത്തിലും ഫുള്‍ എ പ്ലസ് നേടിയാണ്‌ എസ് എസ് എല്‍ സി പാസായത്. ഭിന്നശേഷിക്കാര്‍ക്കായുള്ള ഒരു ആനുകൂല്യങ്ങളും സ്വീകരിക്കാതെ മറ്റ്‌ കുട്ടികള്‍ക്കൊപ്പം പരീക്ഷ എഴുതിയാണ് ഈ വര്‍ഷത്തെ പരീക്ഷയില്‍ കണ്മണി ഫുള്‍ എ പ്ലസ് വാങ്ങിയത്.

കണ്മണി അമ്മയ്ക്കൊപ്പമാണ് കച്ചേരിക്കെത്തിയത്. മാവേലിക്കര അസോസിയേഷന്‍ വാര്‍ഷികത്തിന്‍റെ മുഖ്യ ആകര്‍ഷണവും കണ്മണിയായിരുന്നു.







:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+