follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

കേരളത്തിലും കേന്ദ്രത്തിലും ഒരു പ്രവാസികാര്യവകുപ്പുണ്ടോയെന്ന്‍ മുന്‍ പ്രവാസികാര്യമന്ത്രി കെ സി ജോസഫ്‌

സ്വാശ്രയ ഫീസ്‌: പാവപെട്ടവിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുത്. ഉമ്മന്‍‌ചാണ്ടി

ജയന്‍ കൊടുങ്ങല്ലൂര്‍ [email protected] » Posted : 19/05/2017


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

റിയാദ്: സ്വാശ്രയ ഫീസ്‌ പ്രശനത്തില്‍ സര്‍ക്കാര്‍ മെറിറ്റിലുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കി നിലവിലെ ഫീസ്‌ വര്‍ധനനവിനെ സര്‍ക്കാര്‍ നേരിടണമെന്നും ഈ കാര്യത്തില്‍ സര്‍ക്കാര്‍ മനസ്സ് വെച്ചാല്‍ നടക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി.

സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ പി ഗി പ്രവേശനത്തിന് എര്പെടുത്തിയ ഫീസ്‌ വര്‍ധന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്താനത്തിലുള്ളതാണെങ്കിലും സര്‍ക്കാര്‍ മനസുവെച്ചാല്‍ പാവപെട്ടവര്‍ക്കും മെറിറ്റുലുള്ളവര്‍ക്കും ഗുണകരമാകത്തക്കവിധത്തില്‍ നടപ്പാക്കാമായിരുന്നു ഈ കാര്യത്തില്‍ ആശങ്കാകുലരായ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂടെ നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത് തന്‍റെ ഭരണകാലത്ത് യു ഡി എഫ് അപ്രകാരമാണ് നിന്നിട്ടുല്ലതെന്നും ഉമ്മന്‍‌ചാണ്ടി വെക്തമാക്കി സൗദിയില്‍ ത്രിദിന സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം റിയാദില്‍ മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു

കോടതിവിധികള്‍ പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെയാകണമെന്നില്ല സുപ്രീംകോടതി ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലായെന്ന നിലപാടാണ് സര്‍ക്കാര്‍ സീകരിച്ചിരിക്കുന്നത് മാനെജ്മെന്റ് സീറ്റില്‍ വരുന്നവര്‍ക്ക് ഉയര്‍ന്ന ഫീസ്‌ ഇടാക്കിയാലും പാവപെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുത് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷമായി എല്ലാം ശെരിയാക്കി കൊണ്ടിരിക്കുകയാണെന്ന് ഉമ്മന്‍‌ചാണ്ടി പരിഹസിച്ചു സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും കലാലയ ഗുണ്ടാ അക്രമങ്ങളും കസ്റ്റഡി മരണങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ സീകരിക്കുന്ന നിലപാടുകള്‍ ന്യായികരിക്കാന്‍ സാധിക്കില്ല

പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ 1970 മുതല്‍ ചര്‍ച്ച തുടരുന്നുണ്ട് ഇന്നും ഫലവത്തായ ഒരു പ്രതിവിധിയും കണ്ടത്തനായിട്ടില്ല യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന എയര്‍ കേരള പദ്ധതി യാത്രാപ്രശ്നത്തിന് വലിയ പ്രതിവിധിയായിരുന്നു എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിബന്ധനകള്‍ പദ്ധതി തുടങ്ങാന്‍ തടസം നേരിടുകയാണ്.പ്രവാസികള്‍ക്ക് നിലവില്‍ വോട്ടര്‍ പട്ടികയില്‍ പെരുടെങ്കില്‍ നാട്ടിലുള്ളവര്‍ക്ക് വോട്ട് ചെയ്യാം പ്രവാസികള്‍ക്ക് സ്വന്തം താമസസ്ഥലത്ത് നിന്നുകൊണ്ട് ഓണ്‍ലൈന്‍ സംവിധാനം വഴി വോട്ട് രേഖപെടുത്താനുള്ള സംവിധാനം ഒരുക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മിഷനാണ്പ്രവാസികളെ വോട്ടെഴ്സ് പട്ടികയില്‍ ഉള്‍പെടുത്തണമെന്ന നിരദേശം കൊണ്ടുവന്നതും നടപ്പാകിയതും യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലും കേന്ദ്രത്തിലും ഒരു പ്രവാസിവകുപ്പുണ്ടോയെന്ന്‍ മുന്‍ പ്രവാസികാര്യമന്ത്രി കെ സി ജോസഫ്‌ ചോദിച്ചുപ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന സുക്ഷ്മ സ്വരാജ് ചില കാര്യങ്ങള്‍ അവരുടെ സമയപരിധിയില്‍ നിന്ന് ചെയയുന്നതാല്ലെതെ പ്രവാസികളുടെ നിരവധിയായ പ്രശ്നങ്ങള്‍ കീറാമുട്ടിയായി തുടരുകയാണ്

നേഴ്സ് മാരുടെ റിക്ക്രുട്ട്മെന്റ്റ് പ്രശനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലാപാട് മൂലം പലര്‍ക്കും ഗള്‍ഫ്‌ രാജ്യത്ത് ജോലിക്ക് വരാന്‍ പറ്റാത്ത സാഹചര്യമുണ്ട് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു പൊതുമാപ്പുമായി ബന്ധപെട്ട് സുമേഷി തര്‍ഹീല്‍ സന്ദര്‍ശിച്ചു തര്‍ഹീല്‍ മേധാവികളുമായി ചര്‍ച്ച നടത്തുകയും ഇന്ത്യക്കര്‍ക്കുവേണ്ടി പ്രത്യേക സംവിധാനം ഒരുക്കിയ ജവാസാത്ത് മേധാവികളെയും സര്‍ക്കാരിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.സൗദി അറേബ്യ പ്രഖ്യാപ്പിച്ച പൊതുമാപ്പ് ആനുകൂല്യം നിയമലംഘകരായി ആരെങ്കിലും നില്‍ക്കുന്ന്ടെങ്കില്‍ എത്രയും വേഗം തന്നെ അതുപ്രയോജനപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു രാവിലെ ഒമ്പത് മണിക്ക് തര്‍ഹീല്‍ സന്ദര്‍ശിച്ച അദ്ദേഹം അവിടെയുള്ള ആളുകളുമായി സംസാരിച്ചു സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ എംബസ്സിയുടെ ഉധ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു

തര്‍ഹീല്‍ മേധാവികളുമായി ഉമ്മന്‍‌ചാണ്ടി കൂടികാഴ്ച്ച നടത്തുന്നു

കോട്ടയത്ത് സി പി എമ്മുമായി കേരളകോണ്‍ഗ്രസ്‌ കൈകോര്‍ത്തത് സരിയായ നടപടിയല്ല കെ എം മാണിയുമായുള്ള അകല്‍ച്ചയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വെക്തമായ ഉത്തരം ഏറു നേതാക്കലും പറയാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത് മാണിയെ യു ഡി എഫ് പൂര്‍ണമായി ഒഴിവാക്കിയോ എന്ന ചോദ്യത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രശനം തന്റെ അറിവോടെയല്ല നടന്നതെന്ന് കെ എം മാണി പറഞ്ഞിട്ടുണ്ടല്ലോയെന്നും അത് നിങ്ങള്ക്ക് അറിയാവുന്നതല്ലേയെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു

എം എം മണിയുടെ രാജികാര്യത്തില്‍ നിയസഭയിലെയും പുറത്തെയും സമരങ്ങള്‍ തുടരുമെന്നും എന്നാല്‍ നിയമസഭ തടസപെടുത്തിയുള്ള സമരപരിപാടികള്‍ക്കില്ലന്നും വെക്തമാക്കി കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്‍റെ നിലപാട് നേരത്തെ വെക്തമാക്കിയതാണെന്നും പാര്‍ട്ടിയുടെ നേത്രുത്വനിരയില്‍ വരാന്‍ കഴിവുള്ള ഒരുപാട് നേതാക്കള്‍ ഉണ്ടെന്നും അവര്‍ കോണ്‍ഗ്രസിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യന്‍ എംബസ്സി ഡി സി എം ഹേമന്ദ് കോട്ടുല്‍വാറുമായി ഉമ്മന്‍‌ചാണ്ടി ചര്‍ച്ചനടത്തുന്നു

നേരത്തെ ഇന്ത്യന്‍ എംബസ്സി സന്ദര്‍ശിക്കുകയും ഡി സി എം ഹേമന്ദ് കോട്ടുവാറുമായി കൂടികഴ്ച്ചനടത്തുകയും നിരവധി വീട്ടുജോലിക്കാരുടെ പ്രശ്നങ്ങളും എംബസി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും പൊതുമാപ്പുമായി ബന്ധപെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു.ഒരു ദിവസത്തെ തിരക്കിട്ട പരിപാടികളാണ് ഉമ്മന്‍‌ചാണ്ടിക്ക് റിയാദില്‍ ഉണ്ടായിരുന്നത് ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തശേഷം അദ്ദേഹം രാത്രിയോടെ ദമ്മാംമിലേക്ക് തിരിച്ചു

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+