follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

അൽഹസ്സ ശോബ യൂണിറ്റ് ഇഫ്താർ സംഗമം

ജയന്‍ കൊടുങ്ങല്ലൂര്‍ » Posted : 19/06/2017



അൽ ഹസ്സ: ദേശ,ഭാഷ,മതവ്യത്യാസങ്ങൾ മറന്ന്, ഒരൊറ്റ മനസ്സുമായി അൽഹസ്സയിലെ പ്രവാസികൾ ഒരുമിച്ചപ്പോൾ, നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോബ യൂണിറ്റ് ഇഫ്താർ സംഗമം, പ്രവാസിസാഹോദര്യത്തിന്റെ വേറിട്ട കാഴ്ചയായി മാറി.

അൽഹസ്സ ശോബയിൽ ഈജിപ്ഷ്യൻ പൗരനായ അംബിയുടെ മജ്‌ലിസിൽ നടന്ന ഇഫ്താർ സംഗമത്തിൽ മലയാളികൾക്കൊപ്പം, വിവിധ സംസ്ഥാനക്കാരും, വിവിധ ദേശക്കാരുമായ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ രാജീവ് ചവറ, റഹീം തൊളിക്കോട്, ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, അൽഹസ്സ മേഖല നേതാക്കളായ സുശീൽ കുമാർ, കലാംബായ്, ഷാമിൽ, സിയാദ് എന്നിവർ സംസാരിച്ചു.

ഇഫ്താർ സംഗമത്തിനു നവയുഗം ശോബ യൂണിറ്റ് സെക്രട്ടറി അഖിൽ, ട്രെഷറർ മുരളി, യൂണിറ്റ് നേതാക്കളായ അഭിലാഷ്, ഷാജിമോൻ, നിസാർ, നിസ്സാം, ഷമീർ, സലിം, മുഹമ്മദലി, ജയ്മസ് കന്യാകുമാരി, നിബു, മുരുകൻ, ലിജോ, ജയ്മസ് കോട്ടയം എന്നിവർ നേതൃത്വം നൽകി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+