follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി ജിദ്ദ ഒ ഐ സി സി കമ്മിറ്റി

അക്ബര്‍ പൊന്നാനി ജിദ്ദ » Posted : 20/06/2017


ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിന്നും.
ജിദ്ദ: മനോഹരമായ ഹോട്ടലുകളിൽ വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ നടത്തുന്ന ഇഫ്താർ മാമാങ്കങ്ങളിൽ നിന്നും വ്യത്യസ്തമായി വിവിധ ദേശകാരുടെയും വ്യത്യസ്ത മതസ്ഥരുടെയും തൊഴിലാളികളുടെയും കൂടെ ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വ്യത്യസ്തമായി. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ലേബർ ക്യാമ്പിൽ നടത്തിയ ഇഫ്താർ വിരുന്നിനു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ നേതൃത്വം നൽകി.

എക്സ്പ്രസ്സ് മണി ജിദ്ദ മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് ജുനൈദ് ഖാൻ, ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എം. ശരീഫ് കുഞ്ഞു എന്നിവരുംവിവിധ സംഘടനാ പ്രവർത്തകരും, ഒ ഐ സി സി ഗ്ലോബൽ, നാഷണൽ, ജില്ലാ, ഏരിയ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. റീജണൽ കമ്മിറ്റി ഭാരവാഹികളായ സാകിർ ഹുസൈൻ എടവണ്ണ, ജോഷി വർഗീസ്, നൗഷാദ് അടൂർ, ശറഫുദ്ധീൻ കായകുളം, സമദ് കിണാശ്ശേരി, ഷുക്കൂർ വക്കം, ശ്രീജിത്ത് കണ്ണൂർ, പി പി ഹാഷിം തുടങ്ങിയർ പരിപാടി നിയന്ത്രിച്ചു.






:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+