follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ 242 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യോഗ്യത

ഗള്‍ഫ് ബ്യൂറോ » Posted : 12/08/2017

ദോഹ: രാജ്യത്ത് സന്ദര്‍ശനം നടത്താന്‍ ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ 242 രാജ്യങ്ങളിലെ പൗരന്മാര്‍ യോഗ്യരെന്ന് അധികൃതര്‍. രാജ്യത്തിന്റെ വിസസേവനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.qatarvisaservice.com-ലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.



അപേക്ഷകര്‍ക്കായി അടുത്തിടെ തുടങ്ങിയതാണിത് ഇ-വിസ. വിസ നടപടികള്‍ കൂടുതല്‍ഫലപ്രദവും സുതാര്യവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇ-വിസ സംവിധാനം. രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ പ്രവേശന നടപടികള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാന്‍ വിസവേണ്ടെന്ന് അധികൃതര്‍ പ്രഖ്യാപിച്ചത്.

എല്ലാ വിമാനങ്ങളിലേയും യാത്രക്കാരുടെ ഇ-വിസ അംഗീകരിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ.) വ്യക്തമാക്കി. രാജ്യത്തെ ഹോട്ടല്‍, വിനോദസഞ്ചാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈനില്‍ വിസയ്ക്ക് അപേക്ഷിക്കാം. ഖത്തര്‍ ദേശീയ ടൂറിസം മേഖലാപദ്ധതിയുടെ വിലയിരുത്തല്‍ നടപടിയുടെ ഭാഗമായാണ് വിസ നയത്തില്‍ മാറ്റംവരുത്തുന്നത്.

പൊതു, സ്വകാര്യ മേഖലയിലെ ഓഹരിപങ്കാളികളുടെ സഹകരണത്തിലാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ലോകമെങ്ങുമുള്ള സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും മികച്ച വിനോദസഞ്ചാര അനുഭവം നല്‍കാനുമാണ് പുതിയനടപടികള്‍. 2030-ഓടെ എഴുപത് ലക്ഷം സന്ദര്‍ശകരെന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികളാണിവയെല്ലാം.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+