follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

സൗദി സഖ്യരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കി ഖത്തര്‍

ഗള്‍ഫ് ബ്യൂറോ » Posted : 12/08/2017

ദോഹ : ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ തീവ്രതകൂട്ടാന്‍ സൗദിസഖ്യം ശ്രമിക്കുമ്പോഴും അയല്‍രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുകയാണ് രാജ്യം. അന്താരാഷ്ട്രനിലവാരത്തിലുള്ള മികച്ച ആരോഗ്യപരിചരണമാണ് പൗരത്വം നോക്കാതെ ഖത്തര്‍ നല്‍കുന്നത്.



ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും (എച്ച്.എം.സി.) പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്റെയും (പി.എച്ച്.സി.സി.) കീഴിലുള്ള ആസ്​പത്രികളില്‍ സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നായി പതിനായിരത്തിലധികം പൗരന്മാരാണ് ഉപരോധത്തിനുശേഷം ചികിത്സതേടിയത്. അതേസമയം സൗദി സഖ്യരാജ്യങ്ങളിലെ ഖത്തറി പൗരന്മാര്‍ക്ക് അധികൃതര്‍ ചികിത്സ നിഷേധിക്കുകയാണ് ചെയ്തത്.

എച്ച്.എം.സി.യില്‍ നാലായിരത്തിലധികം പേരും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആറായിരത്തോളം പേരുമാണ് ജൂണ്‍ അഞ്ചിന് ശേഷം ചികിത്സതേടിയത്. ഉപരോധത്തിനു മുമ്പ് ഗള്‍ഫ് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന അതേ ആനുകൂല്യങ്ങളും സേവനങ്ങളുമാണ് ഇപ്പോഴും നല്‍കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+