follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

വിസയില്ലാതെ പ്രവേശനം; ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തും

ഗള്‍ഫ് ബ്യൂറോ » Posted : 12/08/2017

ദോഹ: രാജ്യത്തേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുവാദം നല്‍കുമെന്ന് അധികൃതര്‍.



സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ.) ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസര്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. പാസ്‌പോര്‍ട്ടിന്റെ കരുത്ത്, ചെലവഴിക്കാനുള്ള ശേഷി തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ സന്ദര്‍ശകര്‍ക്കായി രാജ്യത്തിന്റെ വാതില്‍ തുറക്കുകയാണ് ലക്ഷ്യം. ഖത്തര്‍ എയര്‍വേയ്‌സിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ക്യു.ടി.എ. വിസ നടപടികള്‍ ലഘൂകരിച്ച ശേഷമാണ് 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+