follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം ശക്തമാക്കുക: സോഷ്യല്‍ ഫോറം

അക്ബര്‍ പൊന്നാനി ജിദ്ദ » Posted : 21/08/2017


ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കമ്മിറ്റി നടത്തുന്ന ബ്ലോക്ക്‌ തല സെമിനാര്‍ ഷാഹുല്‍ ഹമീദ്‌ ചേലക്കര ഉദ്‌ഘാടനംചെയ്യുന്നു

ജിദ്ദ: ഇന്ത്യയെ തല്ലിക്കൊല്ലുന്നത്‌ തടയുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്‌ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കമ്മിറ്റി നടത്തുന്ന ബ്ലോക്ക്‌ തല സെമിനാര്‍ ഉദ്‌ഘാടനം ശറഫിയ്യ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ഹിജാസ്‌ വില്ലയില്‍ നടന്നു. ജിദ്ദ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ്‌ ഷാഹുല്‍ ഹമീദ്‌ ചേലക്കര ഉദ്‌ഘാടനംനിര്‍വഹിച്ചു.



മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹിന്ദുത്വ ഫാഷിസ്റ്റ്‌ ശക്തികള്‍ അതിന്റെ യഥാര്‍ത്ഥരൂപം പുറത്തെടുത്ത്‌ നടപ്പിലാക്കുന്നതിന്റെ ഭാഗമായിദലിത്‌, മുസ്‌ലിം വിഭാഗങ്ങളെ കൊന്നൊടുക്കുകയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പോലും രാഷ്ട്രീയ കുതിരക്കച്ചവടമാണ്‌ രാജ്യം ദര്‍ശിച്ചത്‌. കോണ്‍ഗ്രസും മറ്റു പ്രാദേശിക പാര്‍ട്ടികളും ഫാഷിസ്റ്റ്‌ നിലപാടുകള്‍ക്കു മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ മുസ്‌ലിംകളും ദലിതുകളും മറ്റ്‌ പിന്നോക്ക വിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ യാഹൂട്ടി, സെക്രട്ടറി ജംഷീദ്‌ ചുങ്കത്തറ സംസാരിച്ചു സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസവിതരണവും നടന്നു. അലി കാരാടി, അഷ്‌റഫ്‌ സി വി, റഫീഖ്‌ നേതൃത്വം നല്‍കി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+