follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

കുവൈറ്റില്‍ വിദേശ ജനസംഖ്യ 30 ലക്ഷം കവിയുമെന്ന് റിപ്പോര്‍ട്ട്: ഇന്ത്യക്കാര്‍ പ്രഥമസ്ഥാനത്ത്‌

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 21/08/2017

കുവൈറ്റ് : 2020-ഓടെ കുവൈറ്റിലെ വിദേശ ജനസംഖ്യ 30 ലക്ഷം കവിയുമെന്ന് കാനേഷുമാരി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യ കണക്കനുസരിച്ച് ഒരു സ്വദേശിക്ക് 2.5 വിദേശി എന്ന അനുപാതത്തിലാണ്. അധികം താമസിയാതെ ഒരു സ്വദേശിക്ക് നാല് വിദേശി അനുപാതത്തിലെത്തും.



2016-ലെ കണക്കുകളനുസരിച്ച് 26,97,195 വിദേശികളാണ്. ഇവരില്‍ 18,43,576 പുരുഷന്മാരും 8,53,619 വനിതകളുമാണ്. വിദേശ ജനസംഖ്യയില്‍ പ്രഥമസ്ഥാനത്ത് ഇന്ത്യക്കാരാണ്.

ഇന്ത്യയില്‍നിന്ന് തൊഴില്‍തേടി ഗള്‍ഫിലെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് നേരിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. 2014-ല്‍ 7,75,845 ആയി കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

ആഗോള എണ്ണവിപണിയില്‍ നേരിട്ട മാന്ദ്യം ഗള്‍ഫ് രാജ്യങ്ങളില്‍ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി പദ്ധതികള്‍ റദ്ദാക്കുകയും കൂടാതെ സാമ്പത്തിക നിയന്ത്രണത്തിന് രാജ്യങ്ങള്‍ സമ്മര്‍ദത്തിലായതുമാണ് ഗള്‍ഫിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തിയത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+