follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

കുവൈറ്റില്‍ പ്രവാസികളുടെ ചികിത്‌ലാ ഫീസ് വര്‍ധിപ്പിക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം

ന്യൂസ് ബ്യൂറോ കുവൈറ്റ് » Posted : 23/08/2017

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ ചികിത്‌ലാ ഫീസ് വര്‍ധിപ്പിക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം . അഭിഭാഷകനായ ഹാഷിം അഹമ്മദ് അൽ രിഫാ‌ഇയാണ്‌ ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്‌ . പൗരന്മാരെ ഉൾപ്പെടെ വിഷമത്തിലാക്കുന്നതും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽ‌പ്പിക്കുന്നതുമായ നടപടിയാണ് പ്രവാസികളുടെ ചികിത്സാ ഫീസ് വർധനയെന്ന് അദ്ദേഹം പറഞ്ഞു.



മാനുഷിക സേവനത്തിന്റെയും സമാധാനത്തിന്റെയും നാടാണു കുവൈത്ത്. യുദ്ധങ്ങളിലും പ്രകൃതിക്ഷോഭത്തിലുമൊക്കെ കഷ്ടപ്പെടുന്നവർക്ക് മതമോ വംശമോ ഭാഷയോ പരിഗണിക്കാതെ കുവൈത്ത് സഹായം എത്തിക്കുകയും ചെയ്യുന്നു. അങ്ങനെയൊരു രാജ്യത്ത് കഴിയുന്ന പ്രവാസികളെ പ്രയാസപ്പെടുത്തുന്ന തീരുമാനം അനുചിതമാണ്. സേവനങ്ങൾ ക്രമപ്പെടുത്തുന്നതു സംബന്ധിച്ച ഭരണഘടനാ നിർദേശങ്ങൾക്ക് വിരുദ്ധമാണ് ചികിത്സാ ഫീസ് വർധനയെന്നും ഹാഷിം പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവരുടെ ചികിത്സാ ഫീസ് വർധിപ്പിക്കാൻ മന്ത്രാലയത്തിന് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ ഒന്നുമുതൽ വിദേശികളുടെ ചികിത്സാ ഫീസ് വർധന പ്രാബല്യത്തിൽ വരുമെന്ന് അടുത്തിടെ ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹാഷിം അൽ രിഫാ‌ഇയുടെ അഭ്യർഥന.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+