follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഗൗരി ലങ്കേഷ് വധം -പ്രതിഷേധയോഗം സെപ്റ്റംബർ 16 -ന്

ജയന്‍ കൊടുങ്ങല്ലൂര്‍ jaks2244@gmail.com » Posted : 13/09/2017



റിയാദ് ജനാധിപത്യ മതേതര വേദിയുടെ ആഭിമുഖ്യത്തിൽ ഗൗരി ലങ്കേഷ് കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് സെപ്റ്റംബർ 16 ശനിയാഴ്ച ബത്ത ഷിഫ അൽ ജസീറ ആഡിറ്റോറിയത്തിൽ യോഗം സംഘടിപ്പിക്കും. വൈകിട്ട് 7 .30-ന് ആരംഭിക്കുന്ന യോഗം എഴുത്തുകാരൻ എം എൻ കാരശ്ശേരി ഫോൺ ഇൻ ആയി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ അവതരിപ്പിക്കുന്ന പ്രമേയം കർണ്ണാടക മുഖ്യമന്ത്രിക്കും കേന്ദ്രസർക്കാരിനും അയച്ചുകൊടുക്കും.

യോഗവേദിയിൽ പ്രതിഷേധ സൂചകമായി റിയാദിലെ പത്തോളം ആർട്ടിസ്റ്റുകൾ ലൈവ് ആയി ചിത്രരചന നടത്തും. ചടങ്ങിനോടനുബന്ധിച്ച് സംഗീതശില്പം, മൈം, ലഘുനാടകം, ചൊല്ലിയാട്ടം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. റിയാദിലെ വിവിധ സാമൂഹ്യസാംസ്കാരിക സംഘടനകൾ ചടങ്ങിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിക്കും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+