follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍

ഗള്‍ഫ് ബ്യൂറോ » Posted : 13/09/2017

യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വാക്കുകളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.



ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഇന്നലെ മോചിതനായ അദ്ദേഹത്തെ യെമനില്‍ നിന്ന് മസ്‌കറ്റിലെത്തിച്ചു, അവിടെ നിന്ന് വത്തിക്കാനിലേക്ക് കൊണ്ടുപോയി.

എന്നാല്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനദൗത്യത്തില്‍ വിശദീകരണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രം ഇടപെട്ടതുകൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാനായതെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും, ഫാ. ടോമിനെ രക്ഷിക്കാന്‍ മോചനദ്രവ്യം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും അറിയിച്ചു. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു കണ്ണന്താനം. തിരുവനന്തപുരത്താണ് വി.കെ.സിങ് മാധ്യമങ്ങളോടു പ്രതികരിച്ചത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+