follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

റോഹിങ്കൻ അഭയാർത്ഥികൾക്കായി സൽമാൻ രാജാവ് പതിനഞ്ചു മില്യൺ ഡോളർ അനുവദിച്ചു

അക്ബര്‍ പൊന്നാനി » Posted : 20/09/2017

ജിദ്ദ: വംശഹത്യയും പീഡനങ്ങളും നേരിട്ട് പലായനം ചെയ്യുന്ന റോഹിങ്ക്യൻ മുസ്ലിംകൾക്ക് വേണ്ടി പതിനഞ്ചു മില്യൺ ഡോളർ നീക്കി വെക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി.

കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹുമൈറ്റേറിയൻ വർക്സ് സൂപ്രവൈസർ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചതാണ് ഇക്കാര്യം. സെന്ററിന്റെ നേതൃത്വത്തിലായിരിക്കും ജീവകാരുണ്യത്തിനു ഈ തുക വിനിയോഗിക്കുക.



യുഎസ് - ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനുള്ള നാഷണൽ കൌൺസിൽ അംഗങ്ങളുമായി യുഎസ് പ്രതിനിധി ഡോ. റബീഅ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മ്യാൻമറിലെ തീവ്രവാദി ഭരണകൂടം അവിടുത്തെ മുസ്ലിം ന്യൂനപക്ഷങ്ങളോട് ചെയ്തു വരുന്ന ധ്വംസനത്തിൽ അവർക്കു ആശ്വാസമാവാനാണ് ഈ മാനുഷിക സഹായം . മലേഷ്യയിലെ റോഹിങ്കൻ അഭയാർത്ഥികൾക്ക് വേണ്ടി അവിടുത്തെ സർക്കാരിന്റെ സഹകരണത്തോടെ സൗദി അറേബ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കാര്യം ഡോ. റബീഅ സൂചിപ്പിച്ചു.

റോഹിങ്കൻ വംശജരെ ആട്ടിപ്പായിക്കുന്നതു നിർത്തിവെക്കാനും അവരെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടു വരാനും മ്യാൻമർ സർക്കാരിന്റെ മേൽ സമ്മർദ്ധം ചെലുത്തണമെന്നും ഇക്കാര്യത്തിലുള്ള ആഗോള ഉത്തരവാദിത്വം നിര്വഹിക്കണമെന്നും ഡോ. റബീഅ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു.

അതോടൊപ്പം, മ്യാൻമറിൽ മുസ്ലിം ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന കൂട്ടക്കുരുതിയും വംശഹത്യയും നിർത്തലാക്കാൻ അന്താരാഷ്‌ട്ര സമൂഹം ഉടനടി ഇടപെടണമെന്ന് സൗദി മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. മ്യാൻമറിലെ മുസ്ലിം പ്രശ്നം അന്താരാഷ്‌ട്ര വേദികളിൽ അവതരിപ്പിക്കുന്നതിൽ സൗദി അറേബ്യ എന്നും മുന്നിൽ ഉണ്ടായിട്ടുണ്ടെന്നും ജിദ്ദയിലെ അൽസലാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പുറത്തുവിട്ട പ്രസ്താവന വെളിപ്പെടുത്തി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+