follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

സൗദി ഓജർ കമ്പനി ഓര്‍മയായി, അവസാന ബാച്ച് ആളുകളും നാട്ടിലേക്ക് യാത്രയായി.

ജയന്‍ കൊടുങ്ങല്ലൂര്‍ [email protected] » Posted : 21/09/2017



റിയാദ്: കഴിഞ്ഞ 21 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ദുരിദത്തിലായ ആലപ്പുഴ സ്വദേശി ഹാഷിം സഹപ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് യാത്രയായി. സൗദി ഓജർ കമ്പനിയിലെ അവസാന ബാച്ചിലെ 160പേരിൽ ഒരാൾ ആയിരുന്നു ഹാഷിം. ഇതേ കമ്പനിയിൽ തന്നെ ജോലി ചെയ്ത് വന്നവർ പുതിയ കമ്പനിയിലേക്ക് സ്‌പോൺസർഷിപ്പ് മാറിയപ്പോൾ ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ആയിരുന്നു ഹാഷിം. എന്നാൽ കുറെ ആളുകൾക്ക് സൗദി സര്‍ക്കാര്‍ എക്സിറ്റ് നൽകുകയായിരുന്നു. എക്സിറ്റ് നൽകിയെങ്കിലും സൗദി സര്‍ക്കാര്‍ നൽകാമെന്ന് പറഞ്ഞ ടിക്കറ്റ് കിട്ടാനായി ജോലി പോലുമില്ലാതെ ദിവസങ്ങളോളം കഴിഞ്ഞു. ഹാഷിമിന്‍റെ നിസ്സഹായാവസ്ഥ ഹാഷിം സഹപ്രവർത്തകരെ അറിയിച്ചപ്പോൾ സഹകരണത്തിന്‍റെ പുതിയ മേഖല തുറന്ന് ലത്തീഫ് തെച്ചി അടങ്ങുന്ന സഹപാഠികൾ ഔദാര്യം കാണിക്കുക ആയിരുന്നു. എന്നാൽ സഹപ്രവർത്തകരുടെ ദുരിദത്തിൽ മനസ്സലിവ് തോന്നിയ കൂട്ടുകാർ ഫൈനൽ എക്സിറ്റ് ആയി കാത്തുനിന്ന ഹാഷിമിന് മടക്ക യാത്രക്ക് ഉള്ള ടിക്കറ്റ് നൽകുകയായിരുന്നു.

ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് പലർക്കും മാസങ്ങളായി ശമ്പളം പോലും ലഭിച്ചിട്ടില്ല. ഇനി എന്ത് ചെയ്യണം എന്ന് ഒറ്റപെട്ടു നിൽക്കുമ്പോൾ ആണ് തിരിച്ചു പോകണം എന്ന് ഹാഷിമും കൂട്ടുകാരും തീരുമാനിച്ചത്. ഇനിയും 159 ഓളം പേര് ടിക്കറ്റിനായി കാത്തിരിക്കുകയാണ്. ലത്തീഫ് തെച്ചി, ഷെറഫു ചേളാരി, ഉസ്മാൻ എന്നിവരും ഡിപ്ലോമാറ്റിക് വോളന്റീർ ആയ ഷജീർ വള്ളിയോത്ത്‌, ഷാനവാസ് രാമഞ്ചിറ, ഹുസാം വള്ളികുന്നം, സലീഷ് മാസ്റ്റർ, കുഞ്ഞുമോൻ പത്മാലയം, സലീഷ് പേരാമ്പ്ര, ഫക്രുദ്ധീൻ പെരിന്തൽമണ്ണ എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+