follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

സമസ്ത നേതാക്കൾ കുവൈത്തിലെത്തി

കുവൈറ്റ് ബ്യൂറോ » Posted : 22/09/2017

ചെമ്മാട് ദാറുൽഹുദാ യൂനിവേഴ്സിറ്റി വൈസ് ചാൻസലറും സമസ്ത മുശാവറ മെമ്പറുമായ ഉസ്താദ് ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദവിയും പ്രമുഖ പ്രഭാഷകൻ മുസ്തഫ ഹുദവി ആക്കോടും കുവൈത്തിലെത്തി.

ദാറുൽഹുദാ ബിരുദ ദാന സമ്മേളന പ്രചരണാർത്ഥം ദാറുൽഹുദാ കുവൈത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നേതാക്കൾ കുവൈത്തിലെത്തിയത്. ഇന്ന് രാത്രി (22-9-2017 വെളളിയാഴ്ച) 7 മണിക്ക് ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഡോ. ബഹാവുദ്ധീൻ നദവിയും മുഖ്യ പ്രഭാഷകനായി മുസ്തഫ ഹുദവി ആക്കോടും സംബന്ധിക്കും.

ഫോട്ടോ: ഡോ. ബഹാവുദ്ധീൻ നദവിക്കും മുസ്തഫ ഹുദവി ആക്കോടിനും ദാറുൽഹുദാ കുവൈത്ത് കമ്മറ്റിയും ഇസ്ലാമിക് കൗൺസിൽ നേതാക്കളും ചേർന്ന് കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+