follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

കുവൈറ്റ് എയര്‍വെയ്‌സിന് ഇന്ത്യയിലേക്കുള്ള സീറ്റുകളുടെ എണ്ണം 90000 ആക്കുന്നു

കുവൈറ്റ് ബ്യൂറോ » Posted : 22/09/2017

കുവൈറ്റ് : കുവൈറ്റ് എയര്‍വെയ്‌സിന് ഇന്ത്യയിലേക്കുള്ള സീറ്റുകളുടെ എണ്ണം വര്ധിപ്പിക്കുമെന്ന് കുവൈറ്റ്‌തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് . 12000 മുതല്‍ 90000 വരെയായാണ് സീറ്റ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത്.

കുവൈറ്റില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണവുമായി നിലവിലുള്ള സീറ്റ് കപ്പാസിറ്റി താരതമ്യപ്പെടാത്തതു മൂലമാണ് ആഴ്ച്ചയിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത്. കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ജ്രമന്ത്രി എംജെഅക്ബറും പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

2017ല്‍ കുവൈറ്റ് എയര്‍വെയ്‌സിന് ഇന്ത്യയിലേക്ക് 12000 സീറ്റുകളാണ് അനുവദിച്ചിരുന്നത്. ഇത് നിലവിലുള്ള പ്രവാസികളുടെ എണ്ണവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+